ഉദ്ഘാടനത്തിന് ഒരുങ്ങി വിവിധ വികസന പദ്ധതികള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആറന്മുള നിയോജക മണ്ഡലത്തിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘാടക സമിതി യോഗം മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ പത്തനംതിട്ട വൈഎംസിഹാളില്‍ ചേര്‍ന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ നവീകരിച്ച സര്‍ജറി ബ്ലോക്ക്, ജില്ല സ്റ്റേഡിയം ആദ്യഘട്ടം, കോട്ട പാലം, മണ്ണാകടവ് പാലം തുടങ്ങിയവ ഈ മാസം അവസാനത്തോടെ നാടിന് സമര്‍പ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.

ഉദ്ഘാടനത്തോനുബന്ധിച്ച് പൊതുജനങ്ങള്‍ക്ക് വിപുലമായ ആരോഗ്യ ക്യാമ്പ്, വ്യാവസായിക മേള തുടങ്ങിയവ സംഘടിപ്പിക്കും. ആര്‍സിസി, മെഡിക്കല്‍ കൊളജ്, സ്വകാര്യ ആശുപത്രി തുടങ്ങിയവിടങ്ങളില്‍ നിന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ക്യാമ്പിലുണ്ടാകും. സൗജന്യമായാണ് പരിശോധന. ജില്ലാ സ്റ്റേഡിയത്തിന്റെ ആദ്യ ഘട്ടത്തില്‍ നീന്തല്‍ കുളം, ഗ്യാലറി, ടര്‍ഫ് തുടങ്ങിയവ ഉള്‍പ്പെടുന്നു. ഇന്‍ഡോര്‍ സ്റ്റേഡിയം ഉള്‍പ്പെടെ രണ്ടാം ഘട്ടം ഏപ്രിലില്‍ പൂര്‍ത്തിയാകും. ജില്ല മെഡിക്കല്‍ ഓഫീസര്‍ എല്‍ അനിതകുമാരി, നഗരസഭ കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...