അടൂർ : റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി പുനർനിർമാണം നടത്തിയ ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ഉഷസ് പടി – വെള്ളപ്പാറ മുരുപ്പ് റോഡിന്‍റെ വിവിധ ഭാഗങ്ങൾ ഇടിഞ്ഞു താഴ്ന്നു. ഒന്നര കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ വിവിധ ഭാഗങ്ങൾ ഇടിഞ്ഞു താഴുകയും പലയിടങ്ങളിൽ ബലക്ഷയം സംഭവിക്കുകയും ചെയ്തു. വെറും രണ്ടുമാസം മുൻപാണ് റോഡിന്റെ ടാറിംഗ് ജോലികൾ പൂർത്തീകരിച്ചത്. ഒരുകോടി 75ലക്ഷം രൂപ ചെലവഴിച്ച് പൂർത്തീകരിച്ച റോഡ് നിർമ്മാണത്തിൽ കരാറുകാരനും ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ ഗുരുതര വീഴ്ചയാണെന്ന് റോഡ് തകരാൻ കാരണമെന്ന് കോൺഗ്രസ് ആരോപിച്ചു.
റോഡിന്‍റെ അംഗീകൃത ഡി.പി.ആറിൽ ഉണ്ടായിരുന്ന റോഡ് മാർക്കിംഗുകൾ, സൂചന ബോർഡുകൾ, അയറിഷ്, ഡ്രൈനേജ് എന്നിവ ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. വിഷയത്തിൽ അടിയന്തിരമായി റോഡിന്‍റെ ഗുണനിലവാരം പരിശോധിക്കണമെന്നും തകർന്ന ഇടങ്ങൾ പുനർ നിർമ്മിക്കണമെന്നും അഴിമതി പുറത്ത് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ഏഴംകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ചാർളി ഡാനിയേലും ഗ്രാമപഞ്ചായത്ത് അംഗം ശാന്തി.കെ.കുട്ടനും മുഖ്യമന്ത്രിക്കും റീ ബിൽഡ് കേരള പ്രോജക്ട് ഡയറക്ടർക്കും തദ്ദേശ സ്വയംഭരണ വകുപ്പ് വിജിലൻസിനും പരാതി നൽകി.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























