ലോക പരിസ്ഥിതി ദിനം ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

പുലിയൂർ: “നമ്മുടെ ഭൂമി നമ്മുടെ ഭാവി, നമ്മൾ പുനഃസ്ഥാപനത്തിന്റെ തലമുറ” എന്ന മുദ്രാവാക്യത്തെ മുറുകെ പിടിച്ചു കൊണ്ട് ജൂൺ 5 ന് ചേതനയുടെ സഹകരണത്തോടെ മാർ ഇവാനിയോസ് ലോ കോളേജിന്റെ നേതൃത്വത്തിൽ പുലിയൂർ ലോ കോളേജ് ക്യാമ്പസിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രകൃതിയുടെ സംരക്ഷണം ജീവന്റെ നിലനിൽപ്പിന് അനിവാര്യമാണെന്ന തിരിച്ചറിവിൽ കാര്യക്ഷമവും ക്രിയാത്മവുമായ കൂട്ടായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാമെന്ന് സന്ദേശത്തിൽ പറഞ്ഞു. പ്രകൃതിയോടുള്ള നമ്മുടെ കടമകളെ ഓർമ്മപ്പെടുത്തുന്നതിനായി സെമിനാർ സംഘടിപ്പിച്ചു.

മാർ ഇവാനിയോസ് കോളേജ് പ്രിൻസിപ്പൽ ഡോ. ഗിരീഷ് കെ. പിള്ള സ്വാഗതം ആശംസിച്ച ഈ പരിപാടി മാവേലിക്ക രൂപതാ വികാരി ജനറൽ മോൺ. ഡോ. സ്റ്റീഫൻ കുളത്തുംകാരോട്ട് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ലോ കോളേജ് ഡയറക്ടർ റവ. ഫാ. ജോബ് കല്ലുവിളിയിൽ അധ്യക്ഷത വഹിച്ചു. പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെ ഓർമ്മപ്പെടുത്തിക്കൊണ്ട് കോളേജ് ക്യാമ്പസിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും, പരിസ്ഥിതിദിനസന്ദേശം നൽകുകയും ചെയ്തു. പ്രസ്തുത യോഗത്തിൽ ചേതന ഡയറക്ടർ ഫാദർ ഫ്രാൻസിസ് പ്ലാവറകുന്നിൽ ആശംസകൾ അർപ്പിക്കുകയും, അസിസ്റ്റന്റ് ഡയറക്ടർ ഫാദർ ഫിലിപ്പ് ജമ്മത്ത് കളത്തിൽ നന്ദി അർപ്പിക്കുകയും, കാരിത്താസ് ഇന്ത്യ കേരള സ്റ്റേറ്റ് കോഡിനേറ്റർ ശ്രീ. അബീഷ് ആന്റണി സെമിനാർ നയിക്കുകയും ചെയ്തു. ചേതന സ്റ്റാഫ് അംഗങ്ങൾ, മാർ ഇവാനിയോസ് കോളേജ് സ്റ്റാഫ് അംഗങ്ങൾ, പുലിയൂർ യൂണിറ്റ് അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബജറ്റ് പ്രസംഗത്തിനിടെ ഇംഗ്ലീഷ് വാക്കുകളും വ്യാകരണപ്പിഴവുകളും ; തമിഴ്നാട്ടിൽ ധനമന്ത്രിക്കെതിരെ പ്രതിഷേധം

0
ചെന്നൈ : തമിഴ്നാട് നിയമസഭയിൽ ബജറ്റ് പ്രസംഗത്തിൽ ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിച്ചതിനെച്ചൊല്ലി...

അരുണാചൽ പ്രദേശ് – അസം അതിർത്തിയിൽ വെടിവെപ്പ് ; എട്ടുപേർക്ക് പരിക്ക്

0
​ഗുവാഹത്തി: അരുണാചൽ പ്രദേശ് - അസം അതിർത്തിയിൽ ഉണ്ടായ വെടിവെപ്പിൽ എട്ടുപേർക്ക്...

ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റിനെ വഴിയിൽ തടഞ്ഞു , യൂത്ത് ലീഗ് പ്രവർത്തക‍ർക്കെതിരെ അച്ചടക്ക...

0
ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെത്തുടർന്ന് ലീഗ് സംസ്ഥാന...