വർക്കല പാപനാശത്ത് തീരദേശ പരിപാലന നിയമം ലംഘിച്ചു നിർമിച്ച ക്ലിഫി പാണ്ഡേ കെട്ടിടം നഗരസഭ പൊളിച്ചു നീക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വർക്കല പാപനാശത്ത് തീരദേശ പരിപാലന നിയമം ലംഘിച്ചു നിർമിച്ച ക്ലിഫി പാണ്ഡേ കെട്ടിടം നഗരസഭ പൊളിച്ചു നീക്കി. സൗത്ത് ക്ലിഫിൽ അപകടകരമായ അവസ്ഥയിൽ തീരത്ത് നിന്നു 40 മീറ്റർ ഉയരത്തിലുള്ള മലനിരപ്പിനോടു ചേർന്നാണ് കെട്ടിടം നിർമിച്ചത് എന്ന് അധികൃതർ പറഞ്ഞു. ക്ലിഫി പാണ്ഡേ എന്ന പേരിൽ പ്രവർത്തിച്ച സ്ഥാപനം തീരദേശ നിയമലംഘനത്തിനു പുറമെ കുന്നിന്‍റെ അരിക് ചേർന്നു നിർമിച്ചതിനാൽ അപകട ഭീഷണി കൂടി ഉയർത്തിയിരുന്നതായി നഗരസഭ ഉദ്യോഗസ്ഥർ പറയുന്നു.

പല തവണ ഉടമകൾക്ക് കെട്ടിടം പൊളിച്ചു മാറ്റാൻ ഉത്തരവ് നൽകിയിരുന്നുയെങ്കിലും ഇത് പാലിക്കാതെ വന്നതോടെയാണ് കഴിഞ്ഞദിവസം നഗരസഭാ ഉദ്യോഗസ്ഥർ എത്തി നടപടികൾ ആരംഭിച്ചത്. ഇതിനു പുറമെ സമീപത്തെ മറ്റൊരു സ്ഥാപനത്തിൽ നിന്നു കെട്ടിടത്തിലേക്ക് അനധികൃതമായി വൈദ്യുതി കണക്‌ഷൻ എടുത്താണ് പ്രവർത്തനം നടത്തിയത് എന്ന് കണ്ടെത്തി. ഇതിനും പിഴ ചുമത്തിയതായി നഗരസഭാ അധികൃതർ വ്യക്തമാക്കി. പാപനാശം കേന്ദ്രമാക്കി നിരവധി അനധികൃത റിസോർട്ടുകൾക്ക് പൊളിച്ചുനീക്കാൻ നഗരസഭ നോട്ടിസ് നൽകിയിട്ടുണ്ടെന്നും എന്നാൽ പലരും ഹൈക്കോടതി വഴി സ്റ്റേ വാങ്ങിയെന്നും അധികൃതർ പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​ആദ്യ ബജറ്റിൽ തന്നെ ന്യൂനപക്ഷ വകുപ്പിനെ കൈവിട്ട് ബംഗാളിലെ ബിജെപി ഭരണകൂടം; വിഹിതം ഗണ്യമായി...

0
കൊല്‍ക്കത്ത: ഭരണം ലഭിച്ചതിനു പിന്നാലെയുള്ള ആദ്യ ബജറ്റില്‍ തന്നെ ന്യൂനപക്ഷകാര്യ-മദ്രസ വിദ്യാഭ്യാസ...

​’പ്രകൃതിദത്തം, 100% പരിശുദ്ധം’ എന്ന പേരിലുള്ള വ്യാജ പരസ്യങ്ങൾക്ക് പൂട്ടുവീഴുന്നു; പുതിയ നിയമം ജൂലൈ...

0
ന്യൂഡല്‍ഹി:ഉത്പന്നങ്ങളുടെ വിപണനത്തിനായി'100% പരിശുദ്ധി, 100% പ്രകൃതിദത്തം' എന്നിങ്ങനെയുള്ള ലേബലുകള്‍ ഉല്‍പ്പന്നങ്ങളുടെ പാക്കറ്റുകളില്‍...

ആലപ്പുഴ ‘രക്ഷാപ്രവർത്തന’ കേസിൽ വൻ അട്ടിമറി; തുടക്കത്തിൽ അന്വേഷണ റിപ്പോർട്ട് തിരുത്തിയെന്ന് SIT സ്ഥിരീകരണം

0
ആലപ്പുഴ: മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അടക്കമുള്ളവരുടെ മര്‍ദ്ദനക്കേസില്‍ അട്ടിമറി സ്ഥിരീകരിച്ച് പ്രത്യേക...