തിരുവനന്തപുരം: ക്രിമിനൽ കേസുകളിൽ പ്രതികളായി തമിഴ്നാട്ടിൽ നിന്നും മുങ്ങിയ രണ്ടു പേരെ വർക്കലയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സ്വദേശികളായ ശരവണൻ(22), ഗോകുൽ ദിനേഷ് (24) എന്നിവരാണ് അറസ്റ്റിലായത്. സംശയം തോന്നി കസ്റ്റഡിയിലെടുത്തെങ്കിലും പ്രതികൾ ഒന്നും വിട്ടുപറയാതെ വന്നതോടെ തമിഴ്‌നാട് പോലീസിൽ ബന്ധപ്പെട്ടപ്പോഴാണ് ഇരുവരും ക്രിമിനൽ കേസ് പ്രതികളാണെന്ന് മനസിലായത്. വധശ്രമം, മോഷണം അടക്കം തമിഴ്‌നാട്ടിൽ നിരവധി കേസുകളിൽ പ്രതികളാണ് ഇരുവരുമെന്ന് പോലീസ് പറയുന്നു. പാപനാശം വിനോദസഞ്ചാര മേഖലയിൽ നിന്ന് സംശയാസ്‌പദമായ സാഹചര്യത്തിലാണ് വർക്കല പൊലീസ് ഇവരെ കണ്ടെത്തിയത്. തുടർന്ന് ഇവരെ പോലീസ് ചോദ്യം ചെയ്തെങ്കിലും യാതൊന്നും വിട്ടുപറഞ്ഞില്ല. ഇവരുടെ കൈവശമുണ്ടായിരുന്ന രേഖകൾ പരിശോധിച്ചതിൽ നിന്ന് ഇവർ തമിഴ്‌നാട്ടിലെ കോയമ്പത്തൂർ സ്വദേശികളാണെന്ന് പൊലീസിന് മനസിലായി. തുടർന്ന് ഇരുവരെയും വർക്കല പോലീസ് കരുതൽ തടങ്കലിലെടുത്തു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























