പഠനം രസകരമാക്കി വര്‍ണക്കൂടാരം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇരവിപേരൂര്‍ മുരിങ്ങശേരി എല്‍ പി സ്‌കൂളിലെ പ്രീപ്രൈമറി കുരുന്നുകള്‍ക്ക് ആടിപ്പാടി കളിക്കാനും പഠനം രസകരമാക്കാനും സ്റ്റാര്‍സ് വര്‍ണക്കൂടാരം ഒരുങ്ങി. സമഗ്രശിക്ഷ കേരളയുടെ സ്റ്റാര്‍സ് പദ്ധതിയിലൂടെ 10 ലക്ഷം രൂപ വിനിയോഗിച്ചാണ് വര്‍ണക്കൂടാരത്തിന്റെ നിര്‍മാണം. കളിയുപകരണങ്ങള്‍, വരയിടം, ഹരിതോദ്യാനം, ഭാഷാ വികാസം, ശാസ്ത്രാനുഭവം, ആട്ടവും പാട്ടും, കുഞ്ഞരങ്ങ്, ഗണിതം, പഞ്ചേന്ദ്രിയ അനുഭവം, കരകൗശലം തുടങ്ങിയ മേഖലകളെ വ്യത്യസ്ത ഇടങ്ങളാക്കി മാറ്റിയാണ് പഠനം അനുഭവവേദ്യമാക്കുന്നത്. ചിരട്ടയും മറ്റു പാഴ്വസ്തുക്കളും കൊണ്ടുള്ള കരകൗശല വസ്തുക്കള്‍, കളിപ്പാവകള്‍, സംഗീതോപകരണങ്ങള്‍ തുടങ്ങിയവയും ഓരോ ഇടത്തിലും സജീകരിച്ചിട്ടുണ്ട്.

രാജ്യാന്തര നിലവാരമുള്ള പ്രീ പ്രൈമറി സ്‌കൂളുകളെ വാര്‍ത്തെടുക്കാനും ഉന്നത നിലവാരമുള്ള പഠനാന്തരീക്ഷം ഒരുക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളത്തിലൂടെ വിഭാവനം ചെയ്ത പദ്ധതിയാണ് വര്‍ണക്കൂടാരം. ക്ലാസ് മുറികളില്‍ ചായം കൊണ്ട് തീര്‍ത്ത ചിത്രങ്ങള്‍ കുഞ്ഞുമനസില്‍ കൗതുകത്തോടൊപ്പം അറിവും നിറയ്ക്കുന്നു. പ്രകൃതിയെ അറിയാന്‍ പക്ഷിമൃഗാദികളുടെ ശില്‍പവും ആമ്പല്‍ക്കുളവും ഒരുക്കിയിട്ടുണ്ട്. പാവകള്‍ക്കും കളിപ്പാട്ടങ്ങള്‍ക്കും പുറമേ വിവിധ കളിഉപകരണങ്ങള്‍ അടങ്ങിയ വര്‍ണകൂടാരം കുട്ടികളുടെ പ്രിയ ഇടമാണ്. ശിശുസൗഹൃദ ഇരിപ്പിടങ്ങളും മേശകളും ഒരുക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി : പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

0
വെച്ചൂച്ചിറ : ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി. പരാതി ലഭിച്ചതിനെ തുടര്‍ന്ന്...

വടശ്ശേരിക്കരയില്‍ വളർത്തുപൂച്ചയെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

0
വടശ്ശേരിക്കര : ആർക്കേമണ്ണിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ സാഹസികമായി...

കേരളത്തിൽ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വർധിപ്പിക്കാൻ സാധിക്കില്ലായെന്ന് റെയിൽവേ സാങ്കേതിക വിദഗ്ധർ

0
ലഖ്‌നൗ: കേരളത്തിൽ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വർധിപ്പിക്കാൻ സാധിക്കില്ലായെന്ന് റെയിൽവേ സാങ്കേതിക...

രാഹുൽ ഗാന്ധിക്ക് ഇറ്റാലിയൻ ഭാഷയിൽ കത്തയച്ച് തെലങ്കാന ബിജെപി അധ്യക്ഷൻ

0
തെലങ്കാന: തെലങ്കാനയിലെ വിദ്യാർത്ഥികൾ നേരിടുന്ന ഫീസ് പ്രതിസന്ധിയിൽ കോൺഗ്രസ് നേതാവ്...