വാസുകിയെ നിയമിച്ചത് ഏകോപനത്തിന് ; വിദേശകാര്യസെക്രട്ടറിയായി നിയമിച്ചെന്ന പ്രചാരണം തള്ളി ചീഫ് സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിദേശ ഏജൻസികൾ, വിദേശരാജ്യങ്ങളുടെ എംബസികളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, പ്രതിനിധിസംഘങ്ങൾ എന്നിവയും സംസ്ഥാന സർക്കാരുമായുള്ള എകോപനത്തിനായാണ് ഐ.എ.എസ്. ഉദ്യോഗസ്ഥ കെ. വാസുകിയെ നിയമിച്ചതെന്ന് സർക്കാർ. സമീപകാലംവരെ ഈ ചുമതല വഹിച്ചിരുന്ന സുമൻബില്ല കേന്ദ്രസർവീസിലേക്ക് മടങ്ങിയതിനെത്തുടർന്നാണ് വാസുകിയുടെ നിയമനമെന്ന് ചീഫ് സെക്രട്ടറി ഡോ. വി. വേണു സാമൂഹികമാധ്യമത്തിലെ കുറിപ്പിൽ വ്യക്തമാക്കി. വാസുകിയെ വിദേശകാര്യസെക്രട്ടറിയായി നിയമിച്ചെന്ന പ്രചാരണത്തെ അദ്ദേഹം തള്ളി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശസന്ദർശനത്തെത്തുടർന്ന് പല പ്രതിനിധികളും കേരളം സന്ദർശിക്കാറുണ്ട്. മുൻവർഷങ്ങളിൽ പ്രത്യേക വകുപ്പുകളായിരുന്നു ഇതെല്ലാം കൈകാര്യംചെയ്തിരുന്നത്. ഇത്തരം ചർച്ചകളുടെ എണ്ണം കൂടുന്നതിനാൽ മെച്ചപ്പെട്ട ഏകോപനം ആവശ്യമാണ്. അതിനായി ഉണ്ടാക്കിയ സംവിധാനമാണ് എക്സ്‌റ്റേണൽ കോ-ഓപ്പറേഷൻ എന്ന ഡിവിഷനെന്നും അദ്ദേഹം വിശദീകരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തിൽ സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തിൽ സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്. ഇൻ്റർപോളിന് കത്ത്...

ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി ചർച്ച നടത്തി കേന്ദ്ര സർക്കാർ

0
ഡൽഹി: ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി...

പ്രകൃതിക്ഷോഭത്തിൽ തകർന്ന് നേപ്പാൾ ; ആയിരക്കണക്കിന് സൈനികരുടെ സഹായത്തോടെ വ്യാപക രക്ഷാപ്രവർത്തനം

0
കാഠ്മണ്ഡു: നേപ്പാള്‍ പ്രളയബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ഏകദേശം 2,000 സൈനികരെ...

സണ്ണി കപിക്കാടിനെതിരെ കേസെടുക്കണമെന്നാവശ്യം : തിരുവാഭരണ പാത സംരക്ഷണ സമിതി എസ്.പിക്ക് പരാതി നൽകി

0
റാന്നി : ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിച്ച് സംസാരിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും...