കുമ്പളയിൽ വെച്ച് ആൾട്ടോ കാർ തടഞ്ഞു ; പരിശോധിച്ചപ്പോൾ കിട്ടിയത് 129.6 ലിറ്റർ കർണാടക മദ്യം ; യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കാഞ്ഞങ്ങാട് : കാസർഗോഡ് കർണാടകയിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച മദ്യം പിടികൂടി. 129.6 ലിറ്റർ കർണാടക മദ്യമാണ് കുമ്പള എക്സൈസും സംഘവും പിടികൂടിയത്. സംഭവത്തിൽ മഞ്ചേശ്വരം കുളുർ സ്വദേശി എസ് ചന്ദ്രശേഖരയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കുമ്പള എക്സൈസ് സ്‌ട്രൈക്കിങ് ഫോഴ്സ് പാർട്ടിയും, കെമു പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് അനധികൃത മദ്യക്കടത്ത് പൊക്കിയത്. കർണാടകയിൽ നിന്നും ആൾട്ടോ കാറിൽ കടത്തിക്കൊണ്ടു വന്ന വലിയ അളവിലുള്ള മദ്യം എക്സൈസിന്‍റെ വാഹനപരിശോധനയിലാണ് പിടിയിലായത്. കാസർഗോഡ് ഡെപ്യുട്ടി എക്സൈസ് കമ്മീഷണറുടെ പ്രത്യേക നിർദ്ദേശപ്രകാരമായിരുന്നു വാഹന പരിശോധന. ആള്‍ട്ടോ കാറിലെത്തിയ ചന്ദ്രശേഖരയുടെ പെരുമാറ്റത്തിൽ അസ്വഭ്വാവികത തോന്നി വിശദമായി പരിശോധിച്ചപ്പോഴാണ് ഡിക്കിയിൽ ഒളിപ്പിച്ച മദ്യകുപ്പികൾ കണ്ടെത്തിയത്.
കാസർകോട്ടെ വിവിധ ഭാഗങ്ങളിലെത്തിച്ച് വിൽപ്പന നടത്താനാണ് മദ്യം കടത്തിയതെന്ന് എക്സൈസ് പറഞ്ഞു. പ്രതിയേയും മദ്യം കടത്താനുപോഗിച്ച കാറും കസ്റ്റഡിയിലെടുത്തതായി കുമ്പള റെയിഞ്ച് ഇൻസ്‌പെക്ടർ ഹരീഷ് കുമാർ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വലിയ ഗ്രാമങ്ങൾ ഒറ്റയടിക്ക് ഒലിച്ചുപോയി; പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നേപ്പാൾ ജനത, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...

മലയാളം സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗം ഗവേഷക വിദ്യാർഥിനിയുടെ അനിശ്ചിതകാല സമരം 14-ാം ദിവസത്തിലേക്ക്...

0
മലപ്പുറം: തിരൂർ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗം...

തിരുവനന്തപുരത്ത് മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം

0
പേട്ട: മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം. തിരുവനന്തപുരം പേട്ടയിലെ കാപ്പിറ്റൽ...