വസുന്ധര രാജെ ലോക്‌സഭയിലേക്ക് മത്സരിക്കാൻ സാധ്യത

For full experience, Download our mobile application:
Get it on Google Play

ഡൽഹി: രാജസ്ഥാനിലെ മുഖ്യമന്ത്രിപദത്തിനായി സമ്മർദമുയർത്തിയ വസുന്ധര രാജെയെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാൻ ഒരുങ്ങി ബി.ജെ.പി. കേന്ദ്ര നേതൃത്വം. മുഖ്യമന്ത്രി പദമെന്ന ആവശ്യത്തിൽനിന്ന് പിന്മാറാനായി കേന്ദ്രനേതാക്കൾ നൽകിയ വാഗ്ദാനത്തിന്റെ ഭാഗമായാണ് നീക്കം. വസുന്ധരയെ ലോക്‌സഭയിലെത്തിക്കുന്നതോടെ, സംസ്ഥാന ഘടകത്തിലെ ഗ്രൂപ്പ് തർക്കങ്ങൾക്ക് ശമനമുണ്ടാകുമെന്ന കണക്കുകൂട്ടലും നേതൃത്വത്തിന് ഉണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജൽറാപതൻ മണ്ഡലത്തിൽ നിന്നാണ് വസുന്ധര തിരഞ്ഞെടുക്കപ്പെട്ടത്.

മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പ് നേരിട്ട ബി.ജെ.പി.ക്ക് വിജയിച്ചശേഷം വസുന്ധര കനത്ത വെല്ലുവിളി ഉയർന്നിരുന്നു. പാർട്ടിയിൽ തന്റെ പക്ഷത്തെ 25 നിയമസഭാംഗങ്ങളെ ഒപ്പംനിർത്തി വിലപേശാൻ അവർ നീക്കം നടത്തി. എന്നാൽ, കേന്ദ്രനേതൃത്വം അത് പരിഗണിച്ചില്ല. പാർട്ടിയുടെ ദേശീയ ഉപാധ്യക്ഷയായ വസുന്ധര ദേശീയതലത്തിലാണ് പ്രവർത്തിക്കേണ്ടതെന്നായിരുന്നു അവരുടെ നിലപാട്. വീണ്ടും പാർട്ടി ഭരണത്തിലെത്തുമ്പോൾ കേന്ദ്രമന്ത്രിപദം നൽകാമെന്നുമുള്ള ധാരണപ്രകാരമാണ് വസുന്ധര അടങ്ങിയതെന്നാണ് സൂചന. ഈ പാക്കേജിന്റെ ഭാഗമായാണ് വസുന്ധരയ്ക്ക് ലോക്‌സഭാ സീറ്റ് നൽകുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുകെയിൽ അഭയാർഥികളെന്ന് തെറ്റിദ്ധരിച്ച് പാക് ജൂനിയർ ക്രിക്കറ്റ് ടീമിനെ വളഞ്ഞ് പ്രതിഷേധക്കാർ

0
ലണ്ടൻ : യുകെയിൽ പര്യടനം നടത്തുന്ന പാകിസ്ഥാൻ അണ്ടർ-19 ക്രിക്കറ്റ് ടീം...

2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന് പിന്നിലെ ഉദ്ദേശ്യം തികച്ചും ദുരൂഹമാണെന്നും...

0
ന്യൂഡൽഹി: വരാനിരിക്കുന്ന 2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന്...

പിഎം ശ്രീ : പദ്ധതിയിൽ അന്തിമ തീരുമാനമായില്ല, കരിക്കുലത്തിൽ കേന്ദ്ര ഇടപെടൽ അനുവദിക്കില്ല ;...

0
തിരുവനന്തപുരം : പി എം ശ്രീ വിഷയത്തിൽ അന്തിമ തീരുമാനം ആയില്ലെന്ന്...

പിണറായി വിജയനെതിരെ കേസെടുക്കുന്ന കാര്യത്തിൽ എടുത്തുചാടി തീരുമാനമില്ലെന്ന് സണ്ണി ജോസഫ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്ന കാര്യത്തിൽ എടുത്തുചാടി തീരുമാനമില്ലെന്ന്...