തിരുവനന്തപുരം : വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് പോലീസ് പൊളിച്ചു നീക്കി. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കെട്ടിയിരുന്ന ഓഫീസാണ് പൊളിച്ചു നീക്കിയത്. രാത്രിയോടെയാണ് പോലീസ് റോഡിരകിലുള്ള ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് പൊളിച്ചു നീക്കിയത്. പോലീസെത്തി ജെസിബി ഉപയോഗിച്ച് പൊളിച്ചു നീക്കുകായിരുന്നു. വിവരമറിഞ്ഞെത്തിയ ബി.ജെ.പി പ്രവര്‍ത്തകരെ പോലീസ് നേരിട്ടതോടെ അല്പസമയം സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. പോലീസുമായി പ്രവര്‍ത്തകര്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു. ഇത് കണക്കിലെടുത്ത് കൂടുതല്‍ പോലീസിനെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
വട്ടിയൂര്‍ക്കാവില്‍ ബി ജെ പി നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് പോലീസ് പൊളിച്ചു നീക്കി
RECENT NEWS
Advertisment