കോന്നി : രണ്ട് വർഷത്തെ ഇടവേളക്ക് കോന്നിയിൽ വിവിധ സ്ഥലങ്ങളിൽ വാവു ബലി തർപ്പണ ചടങ്ങുകൾ നടന്നു. കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്, വെട്ടൂർ മഹാവിഷ്ണു ക്ഷേത്രം, ആരുവാപ്പുലം എള്ളാംകാവ് മഹാദേവ ക്ഷേത്രം, ഐരവൺ പുതിയകാവ് ക്ഷേത്രം, മുരിങ്ങ മംഗലം മഹാദേവ ക്ഷേത്രം തുടങ്ങി വിവിധ ക്ഷേത്രങ്ങളിൽ ആയിരങ്ങൾ ആണ് ബലിതർപ്പണ ചടങ്ങുകൾക്ക് എത്തിയത്. മുരിങ്ങ മംഗലം ക്ഷേത്രത്തിൽ തിരുവനന്തപുരം ഉമേഷ് നമ്പൂതിരി ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. പുലർച്ചെ നാല് മണിയോടെ തുടങ്ങിയ ചടങ്ങുകൾ രാവിലെ പതിനൊന്ന് മണിയോടെ അവസാനിച്ചു. കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ പ്രകൃതി സംരക്ഷണ പൂജകളോടെ ആണ് ബലി തർപ്പണ ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. വന പൂജ, വൃക്ഷ പൂജ, വാനര പൂജ, മത്സ്യ പൂജ തുടങ്ങിയവയും നടന്നു.
രണ്ട് വർഷത്തെ ഇടവേളക്ക് കോന്നിയിൽ വിവിധ സ്ഥലങ്ങളിൽ വാവുബലി തർപ്പണ ചടങ്ങുകൾ നടന്നു
RECENT NEWS
Advertisment