അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ നിന്നും 5 കിലോമീറ്റർ അകലെ, നിബിഡ വനങ്ങൾക്ക് അടുത്തായാണ് വാഴച്ചാൽ സ്ഥിതിചെയ്യുന്നത്. ചാലക്കുടിപ്പുഴയുടെ ഭാഗമാണ് വാഴച്ചാൽ വെള്ളച്ചാട്ടം. ഷോളയാർ വനങ്ങളുടെ ഭാഗമാണ് ഈ രണ്ടു വെള്ളച്ചാട്ടങ്ങളും. ഈ വെള്ളച്ചാട്ടത്തിലെ തണുത്ത മഞ്ഞണിഞ്ഞ ജലവും പാറകൾ നിറഞ്ഞ ഭൂപ്രകൃതിയും കാടും സന്ദർശകർക്ക് ഇത് ഒരു രമണീയമായ അനുഭവമാക്കുന്നു.
ഇവിടുത്തെ മനോഹരമായ പ്രകൃതി നഗരജീവിതത്തിന്റെ സംഘര്‍ഷങ്ങളില്‍ നിന്ന് നിങ്ങളെ മോചിപ്പിക്കും. അതിരപ്പള്ളി വെള്ളച്ചാട്ടത്തില്‍ നിന്ന് വ്യത്യസ്‌തമാണ് വാഴച്ചാല്‍ വെള്ളച്ചാട്ടം. അതിവേഗതയില്‍ ഒഴുകുന്ന ഒരു നദിയായാണ് ഈ വെള്ളച്ചാട്ടം അനുഭവപ്പെടുക. നദീതീര സസ്യസമ്പത്ത് കൊണ്ട് അനുഗൃഹീതമാണ് വാഴച്ചാല്‍ മേഖല. നന്നായി സംരക്ഷിച്ചിരിക്കുന്ന ഈ സസ്യലോകത്ത് ആയിരക്കണക്കിന് ജീവിവര്‍ഗ്ഗങ്ങള്‍ വസിക്കുന്നു.
വെള്ളച്ചാട്ടം സന്ദര്‍ശിക്കാനെത്തുന്നവര്‍ ഇവിടെ കാണുന്ന ടിക്കറ്റ് കൗണ്ടറില്‍ നിന്ന് ടിക്കറ്റെടുക്കണം. പ്രധാനപ്പെട്ട ഒരു പക്ഷി സങ്കേതവും ഏറ്റവും മികച്ച ആന സംരക്ഷണ മേഖലയുമാണിവിടം. സാധാരണ ഗതിയില്‍ ഇവിടെ നീരൊഴുക്ക് കുറവായിരിക്കും. മഴക്കാലത്ത് ജലനിരപ്പ് ഉയരുകയും ഇതൊരു വെള്ളച്ചാട്ടത്തിന്റെ രൂപം കൈവരിക്കുകയും ചെയ്യും. വെള്ളച്ചാട്ടത്തിലെ മഞ്ഞണിഞ്ഞ ജലവും പാറകള്‍ നിറഞ്ഞ ഭൂപ്രകൃതിയും കാടും സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു.