ലൈം​ഗികതയെ കുറിച്ച്‌ സംസാരിക്കാന്‍ പ്രത്യേകിച്ച്‌ ധൈര്യത്തിന്റെ ആവശ്യമില്ല ; സ്ത്രീകള്‍ക്ക് തോന്നുന്ന വ്യത്യസ്ത വികാരങ്ങളെക്കുറിച്ച്‌ കരീന കപൂര്‍

For full experience, Download our mobile application:
Get it on Google Play

പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. അടുത്തിടെ തന്റെ രണ്ടു ഗര്‍ഭകാല അനുഭവങ്ങളെക്കുറിച്ചും ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് ലൈംഗികബന്ധത്തോട് സ്ത്രീകള്‍ക്ക് തോന്നുന്ന വ്യത്യസ്ത വികാരങ്ങളെക്കുറിച്ചും ‘കരീന കപൂര്‍ ഖാന്‍സ് പ്രഗ്നന്‍സി ബൈബിള്‍’ എന്നപേരില്‍ ഒരു പുസ്തകവും നടി പുറത്തിറക്കിയിരുന്നു.  ഇപ്പോഴിതാ അതുമായി ബന്ധപ്പെട്ട് കരീന ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ലൈം​ഗികതയെ കുറിച്ച്‌ സംസാരിക്കാന്‍ പ്രത്യേകിച്ച്‌ ധൈര്യത്തിന്റെ ആവശ്യമില്ലെന്ന് ബോളിവുഡ് താരം കരീന കപൂര്‍ ഖാന്‍ പറയുന്നത്.

രാജ്യത്ത് ജനങ്ങള്‍ക്കിടയില്‍ ലൈം​ഗികതയെ കുറിച്ച്‌ തെറ്റായ ധാരണകളാണ് നിലനില്‍ക്കുന്നതെന്നും താരം വ്യക്തമാക്കി. താരത്തിന്റെ വാക്കുകൾ ഇങ്ങനെ ‘ലൈംഗികതയെക്കുറിച്ച്‌ സംസാരിക്കാന്‍ പ്രത്യേകിച്ച്‌ ധൈര്യമൊന്നും വേണ്ട. ഇതും ഒരു ദൈനംദിന കാര്യമാണ്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ഏറ്റവും പ്രധാന വിഷയങ്ങളിലൊന്നാണ് ലൈംഗികബന്ധം. അതിനെ ഒഴിവാക്കി സംസാരിക്കാനാവില്ല. ഗര്‍ഭിണിയായിരിക്കുന്ന വ്യക്തിക്ക് ഒരുപക്ഷേ, ലൈംഗികബന്ധം വേണമെന്നേ തോന്നില്ലായിരിക്കാം. അങ്ങനെ ഒരു താത്പര്യമില്ലായിരിക്കാം. അല്ലെങ്കില്‍ സ്വന്തം ശരീരത്തോട് പോലും ഇഷ്ടം തോന്നാത്ത സമയമായിരിക്കാം അത്. ഒരു കുഞ്ഞിനെ പ്രസവിക്കുന്നതിന് മുന്‍പ് സ്ത്രീ കടന്നുപോകുന്ന ഘട്ടങ്ങളാണിതെന്നും’ കരീന കപൂര്‍ ഖാന്‍ കൂട്ടിച്ചേർത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...