വിദേശജോലി വാഗ്ദാനം നല്‍കി പണം തട്ടിയ വ്യാജപാസ്റ്റര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: വിദേശജോലി വാഗ്ദാനം നല്‍കി പണം തട്ടിയ വ്യാജപാസ്റ്റര്‍ അറസ്റ്റില്‍. ചങ്ങനാശേരി പെരുന്ന കാഞ്ഞിരത്തുംമൂട് ജയകുമാര്‍ (53) ആണ് അറസ്റ്റിലായത്. മൂന്നു പേരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഓസ്ട്രേലിയയിലും ന്യൂസിലന്റിലും കാനഡയിലുമടക്കം സഭയുടെ കീഴില്‍ ജോലിക്കാരെ ആവശ്യമുണ്ടെന്ന് പറഞ്ഞു. ഇയാള്‍ ആളുകളെ സ്വാധീനിക്കുകയും തുടര്‍ന്ന് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുകയായിരുന്നു. മൂന്ന് ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെയാണ് ഇയാള്‍ ഓരോരുത്തരില്‍ നിന്നും കൈക്കലാക്കിയത്.

പോലീസിനു കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ഏനാത്ത് പുതുശ്ശേരി ഭാഗത്ത് സ്കറിയ എന്ന പാസ്റ്ററുടെ വീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാസ്റ്ററുടെ പേരിലും പോലീസ് കേസ് എടുത്തിട്ടുണ്ട്. ഇയാള്‍ ഒളിവില്‍ പോയതോടെ പോലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....