മുംബൈ: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും മുന്‍ പാര്‍ലമെന്റ് അംഗവുമായ റോസ ദേശ്പാണ്ഡെ അന്തരിച്ചു. 92 വയസ്സായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവ് എസ്‌എ ഡാംഗെയുടെ മകളാണ്. ഏറെ നാളായി അസുഖബാധിതയായി കിടപ്പിലായിരുന്നു റോസ ദേശ്പാണ്ഡെ. ഇന്ന് ഉച്ചയോടെ ദാദറിലെ വീട്ടിലായിരുന്നു അന്ത്യം. അഞ്ചാം ലോക്‌സഭയില്‍ സിപിഐ പ്രതിനിധിയായി മുംബൈ നോര്‍ത്ത് സെന്‍ട്രലിനെ പ്രതിനിധീകരിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊപ്പം മറാത്തി സാഹിത്യ രംഗത്തും സജീവമായിരുന്നു.
മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും മുന്‍ പാര്‍ലമെന്റ് അംഗവുമായ റോസ ദേശ്പാണ്ഡെ അന്തരിച്ചു
RECENT NEWS
Advertisment



























