ബജറ്റിന്റെ പവിത്രത തകര്‍ക്കുന്ന തരത്തില്‍ രാഷ്ട്രീയം നിറച്ചു : വി ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബജറ്റില്‍ ധനമന്ത്രി രാഷ്ട്രീയം കുത്തിനിറച്ചതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബജറ്റിന്റെ പവിത്രത തകര്‍ക്കുന്ന തരത്തില്‍ രാഷ്ട്രീയം നിറച്ചു. സര്‍ക്കാരിന്റെ ബജറ്റും നയപ്രഖ്യാപനവും തമ്മില്‍ രാഷ്ട്രീയത്തില്‍ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാണ്. നയപ്രഖാപനത്തില്‍ പറയേണ്ടത് ബജറ്റില്‍ പറഞ്ഞു. പ്രതിപക്ഷം നിര്‍ദേശിച്ച ചില കാര്യങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയതിന് നന്ദിയുണ്ടെന്നും സതീശന്‍ പറഞ്ഞു. മൂന്നാം കൊവിഡ് തരംഗത്തെ പ്രതിരോധിക്കുന്നതിന് ഇപ്പോള്‍ നടപടി വേണമെന്ന പ്രതിപക്ഷത്തിന്റെ നിര്‍ദേശം അംഗീകരിക്കപ്പെട്ടു.

പുതിയ നികുതി നിര്‍ദേശങ്ങളൊന്നുമുണ്ടായില്ല. പല പ്രഖ്യാപനങ്ങളും ജനങ്ങളെ കബളിപ്പിക്കുന്നത്. ബജറ്റ് പ്ര്യഖ്യാപനങ്ങളില്‍ അവ്യക്തതയുണ്ട്. കണക്കുകളില്‍ അവ്യക്തതയാണ്. ഒന്നാം ഉത്തേജന പാക്കേജ് മറ്റ് പല ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചു. 20,000 കോടിയുടെ ഉത്തേജന പാക്കേജ് അധിക ചെലവാണ്. നീക്കിയിരിപ്പായി 5,000 കോടിയുണ്ടെന്നത് ബജറ്റില്‍ കണ്ടില്ല. കാപട്യം ഒളിപ്പിച്ചുവെച്ചിരിക്കുന്ന ബജറ്റാണിതെന്നും സതീശന്‍ പറഞ്ഞു.

തെരഞ്ഞെടുക്കപ്പെട്ട ഒരു പുതിയ സര്‍ക്കാറില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നതിന്റെ നേരെ എതിര്‍ ബജറ്റാണ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരു ജീവനില്ലാത്ത, എവിടേയും സ്പര്‍ശിക്കാത്ത, നിരാശജനകമായ ബജറ്റാണിതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...