പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണി ; 22കാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന്  ഭീഷണിമുഴക്കിയ 22 കാരനെ ദില്ലിയില്‍ അറസ്റ്റ് ചെയ്തു. സല്‍മാന്‍ എന്നയാള്‍ ഇന്നലെ രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ദല്‍ഹി പോലീസിനെ വിളിച്ച്‌ ഭീഷണിപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വടക്കുകിഴക്കന്‍ ദില്ലിയില്‍ നിന്ന് സല്‍മാന്‍ എന്ന യുവാവിനെ ഖജൂരി ഖാസ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ദില്ലി പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു.

സല്‍മാനെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇയാള്‍ പ്രധാനമന്ത്രിയെ  വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. ജയിലിലേക്ക് മടങ്ങുന്നതിന് വേണ്ടിയാണ് താന്‍ ഭീഷണിപ്പെടുത്തിയതെന്നാണ് സല്‍മാന്‍ പോലീസിനോട് ചോദ്യം ചെയ്യലില്‍ പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പ്രധാനമന്ത്രി മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷയ്ക്കും വധഭീഷണി മുഴക്കിയ യുവാവിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

സിറ്റിസണ്‍ഷിപ്പ് (ഭേദഗതി) നിയമം (സിഎഎ), നിര്‍ദിഷ്ട ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) എന്നിവയ്ക്കെതിരെ ഈ യുവാവ് ഓണ്‍ലൈനില്‍ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ യുവാവിന്റെ സുഹൃത്താണ് അറസ്റ്റിലായ സല്‍മാന്‍ എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...