വി.ഡി സതീശന്റെ വാര്‍ത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍ ; മാധ്യമപ്രവര്‍ത്തകനുമായി വാക്കേറ്റം – പോലീസിനെ പുറത്താക്കി

For full experience, Download our mobile application:
Get it on Google Play

കല്പറ്റ : വയനാട് എം പി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വയനാട് ഡിസിസി ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍. ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനുമായി വാക്കേറ്റമുണ്ടാകുകയും പോലീസിനെ ഓഫീസില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

ഗാന്ധിജിയുടെ ഫോട്ടോ നിലത്തിട്ട് തകര്‍ത്തതുമായി ബന്ധപ്പെട്ട ചോദ്യമാണ് വി.ഡി സതീശനെ പ്രകോപിപ്പിച്ചത്. അസംബന്ധ ചോദ്യങ്ങള്‍ ഇവിടെ വേണ്ടെന്നും പിടിച്ചുപുറത്താക്കുമെന്നും കൈരളിയുടെ മാധ്യമപ്രവര്‍ത്തകന് അദ്ദേഹം താക്കീത് നല്‍കി. ഗാന്ധിജിയുടെ ഫോട്ടോ എസ് എഫ് ഐക്കാരല്ല മറിച്ച്‌ കോണ്‍ഗ്രസുകാര്‍ തന്നെയാണ് തകര്‍ത്തതെന്ന് സോഷ്യല്‍ മീഡിയകളിലുണ്ടല്ലോയെന്ന ചോദ്യമാണ് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്.

ഈ ചോദ്യത്തോടെ വാര്‍ത്താസമ്മേളനം അവസാനിച്ചെങ്കിലും ഡി സി സി നേതാക്കള്‍ പ്രസ്തുത മാധ്യമപ്രവര്‍ത്തകനുമായി വാക്കേറ്റം നടത്തുകയും ഉന്തുംതള്ളുമുണ്ടാകുകയുമായിരുന്നു. ഇതിനിടെ ഹാളിലേക്ക് കയറിവന്ന പോലീസുകാരെ ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയുടെയും ടി സിദ്ദിഖ് എം എല്‍ എയുടെയും നേതൃത്വത്തില്‍ തള്ളിപ്പുറത്താക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് സംരക്ഷണം നല്‍കാത്ത പോലീസ് ഡി സി സി ഓഫീസിലേക്ക് വരരുതെന്ന് ഐ സി ബാലകൃഷ്ണന്‍ പറഞ്ഞു. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരെ ഓഫീസ് വളപ്പിന് പുറത്താക്കുകയായിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം ഇവിടെയുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ എണ്ണക്കുഴലിൽ വാൽവ് ഘടിപ്പിച്ച് 20 ടൺ ക്രൂഡ് ഓയിൽ മോഷ്ടിച്ചു; ...

0
ജയ്പുർ: പെട്രോളിയം കമ്പനിയുടെ എണ്ണക്കുഴലിൽ കൃത്രിമം നടത്തി വൻതോതിൽ ക്രൂഡ്...

‘തൃപ്പൂണിത്തുറയുടെ പൈതൃകം കാത്ത് സൂക്ഷിക്കാൻ സർക്കാർ തയ്യാർ’ ; മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി : തൃപ്പൂണിത്തുറയെ പൈതൃക നഗരമാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി വി ഡി...

ഉറങ്ങിക്കിടന്ന ധ്രുവക്കരടിയെ ടൂറിസ്റ്റുകൾക്കായി ഹോൺ മുഴക്കി ഉണർത്തി; ബോട്ട് ഓപ്പറേറ്റർക്ക് അഞ്ച് ലക്ഷം രൂപ...

0
ഓസ്‌ലോ: നോർവേയുടെ വടക്കൻ മേഖലയിലെ സ്വാൽബാർഡ് ദ്വീപസമൂഹത്തിൽ സഞ്ചാരികൾക്ക് അപൂർവ കാഴ്ച...