ലൈസന്‍സില്ലാതെ അനധികൃതമായി പ്രവര്‍ത്തിച്ച ഇറച്ചിക്കടയ്ക്ക് പൂട്ടിട്ട് അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

നെടുങ്കണ്ടം : പഞ്ചായത്ത് ലൈസന്‍സില്ലാതെ അനധികൃതമായി പ്രവര്‍ത്തിച്ച്‌ വന്നിരുന്ന ഇറച്ചിക്കടയ്ക്ക് പൂട്ടിട്ട് കരുണാപുരം പഞ്ചായത്ത് അധികൃതര്‍. തൂക്കുപാലത്ത് നിര്‍മാണം നടക്കുന്ന മാര്‍ക്കറ്റ് സമുച്ചയത്തിന്റെ സമീപത്തുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അന്‍സാരി എന്ന വ്യക്തിയുടെ ഇറച്ചിക്കടയാണ് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനപ്രകാരം അടപ്പിച്ചത്. വൃത്തിയില്ലാത്ത പ്രവര്‍ത്തിച്ചിരുന്ന കടയില്‍ പരിശോധന നടത്തിയപ്പോഴാണ് കടയ്ക്ക് ലൈസന്‍സില്ലാതെയാണ് ഇറച്ചിക്കട പ്രവര്‍ത്തിക്കുന്നതെന്ന് മനസിലാക്കിയത്. ഇതേത്തുടര്‍ന്ന് പഞ്ചായത്ത് ഇറച്ചിക്കട ഉടമയ്ക്ക് ഒരുമാസം മുമ്പ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതിനുശേഷവും ലൈസന്‍സ് എടുക്കാതെ വന്നതോടെയാണ് അധികൃതര്‍ കട അടപ്പിച്ചത്.

വൃത്തിഹീനമായ സഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഇറച്ചിക്കടയെക്കുറിച്ച്‌ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് പഞ്ചായത്ത് പരിശോധന നടത്തിയത്. ഇതിനുശേഷം പഞ്ചായത്തിലെത്തിയ കടയുടമ പഞ്ചായത്തങ്ങളോട് മോശമായി സംസാരിച്ചതായും ആക്ഷേപമുണ്ട്. പഞ്ചായത്ത് സെക്രട്ടറി കെ.എസ് റസീനയുടെ നേതൃത്വത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിധു വി സോമന്‍, അസി.സെക്രട്ടറി രേഖ ടി.സോമന്‍, ഹെഡ് ക്ലാസ് വിനോദ് എന്നിവര്‍ നേരിട്ടെത്തിയാണ് ഇറച്ചിക്കട അടപ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം : ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

0
തിരുവനന്തപുരം : പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്....

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...