മേയറുടെ കത്ത് ; കേസ് മുഖ്യമന്ത്രി അട്ടിമറിക്കുന്നു – വിഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

എറണാകുളം: തിരുവനന്തപുരം കോർപ്പറേഷൻ കത്ത് കേസ് മുഖ്യമന്ത്രി നേരിട്ട് അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. കത്ത് കത്തിച്ചതിന് തെളിവ് നശിപ്പിച്ചതിന് കേസ് എടുക്കണം.ഫോണിൽ ആനാവൂരിൻ്റെ മൊഴി എടുത്തത് കേട്ട് കേൾവിയില്ലാത്ത പരിപാടിയാണ്.ആനാവൂർ നാഗപ്പൻ സമാന്തര എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചാണെന്നും അദ്ദേഹം പരിഹസിച്ചു.

അതിനിടെ നിയമന കത്ത് വിവാദത്തിൽ പ്രത്യേക കൗൺസിൽ യോഗം ചേരുമ്പോള്‍ മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിക്കരുതെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. ഡെപ്യൂട്ടി മേയർ അധ്യക്ഷത വഹിക്കണമെന്നാണ് ആവശ്യം. യുഡിഎഫ് മേയർക്ക് കത്ത് നൽകി. കൗൺസിൽ യോഗ സമയം നീട്ടണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത് വന്നു. നാളെ വൈകീട്ട് നാലു മുതൽ 6 വരെയാണ് പ്രത്യേക കൗൺസിൽ യോഗം.

തിരുവനന്തപുരം മേയറുടെ ശുപാർശ കത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സംഘം ഇന്ന് ക്രൈം ബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് കൈമാറും.ക്രൈംബ്രാഞ്ച് മേധാവി ഷേക്ക് ദര്‍വേശ് സാഹിബ് അവധിയിലായിരുന്നതിനാലാണ് അന്വേഷണം പൂർത്തിയായിട്ടും റിപ്പോർട്ട് സമർപ്പിക്കാതിരുന്നത്. കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ശുപാർശ. റിപ്പോർട്ടിന്മേൽ തുടർനടപടികൾ ക്രൈംബ്രാഞ്ച് മേധാവി ഡിജിപിയുമായി കൂടിയാലോചിച്ച ശേഷമായിരിക്കും തീരുമാനിക്കുക. മേയറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ സമരം ഇന്നും തുടരും

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...