മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശൻ ; കോഴിക്കോട്ടും പാലക്കാട്ടും വ്യാപകമായി പോസ്റ്ററുകൾ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : യുഡിഎഫിന്റെ വൻ വിജയത്തിന് പിന്നാലെ വി.ഡി. സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും പ്രത്യക്ഷപ്പെട്ടു. കോഴിക്കോട് നഗരത്തിലും പാലക്കാട് മുണ്ടൂരിലുമാണ് സതീശനെ അനുകൂലിച്ച് പ്രധാനമായും ബോർഡുകൾ ഉയർന്നത്. “പട നയിച്ച് യുഡിഎഫിന് വൻവിജയം സമ്മാനിച്ച മതേതര കേരളത്തിന്റെ കാവലാൾ വി.ഡി. സതീശൻ കേരളത്തെ നയിക്കട്ടെ” എന്നാണ് കോഴിക്കോട് നഗരത്തിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളിൽ പ്രധാനമായും കുറിച്ചിരിക്കുന്നത്. കോഴിക്കോട് നഗരത്തിലെ പ്രസ് ക്ലബ്ബ് പരിസരം, മാനാഞ്ചിറ, സി.എച്ച്. ഫ്ലൈ ഓവർ, മാവൂർ റോഡ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെല്ലാം സതീശന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടുള്ള ഈ ബോർഡുകൾ രാവിലെ മുതൽ കാണാമായിരുന്നു.

ഇന്നലെ കോഴിക്കോടിന്റെ മലയോര മേഖലകളായ കുറ്റ്യാടിയിലും അത്തോളിയിലും വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത വലിയ പ്രകടനങ്ങൾ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് നഗരത്തിലും വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. “കേരള ജനത ആഗ്രഹിച്ചത് സതീശൻ എന്ന പേരാണ്” എന്നാണ് പാലക്കാട് മുണ്ടൂരിലെ ഫ്ലക്സുകളിൽ പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട് ; പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി...

ശിവസൂര്യയെ കുറിച്ച് സൂചനകളില്ല ; കേരളത്തിന് പുറത്തും വ്യാപക തിരച്ചില്‍

0
കണ്ണൂര്‍: പെരിങ്ങത്തൂരില്‍ നിന്ന് കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥി ശിവസൂര്യയ്ക്കായി അന്വേഷണം ഊര്‍ജിതം....

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍...

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം ; തൃശൂരിൽ 4 പേർ പിടിയിൽ

0
തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ...