രാഹുൽ മാങ്കൂട്ടത്തിലിനെതിരായ സസ്പെൻഷൻ നടപടി നിയമസഭ സ്പീക്കറെ അറിയിച്ച് വിഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ സസ്പെൻഷൻ നടപടി നിയമസഭ സ്പീക്കറെ അറിയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കോൺഗ്രസിൽ നിന്ന് പുറത്താക്കിയ നടപടി ചൂണ്ടിക്കാട്ടി കത്ത് നൽകി. പാർലമെൻ്ററി പാർട്ടിയിൽ നിന്ന് പുറത്താക്കി എന്നും അറിയിച്ചു. രാഹുൽ സഭയിൽ എത്തിയാൽ ഇനി പ്രത്യേക ബ്ലോക്കിൽ ഇരിക്കണം. ലൈം​ഗിക ആരോപണങ്ങളെ തുടർന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺ​ഗ്രസ് നടപടി സ്വീകരിച്ചിരുന്നത്. ലൈം​ഗിക ആരോപണങ്ങൾ‌ ഉയർന്ന ഉടനെ യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ രാജി വെച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിഷേധവുമായി ബിജെപിയും സിപിഐഎമ്മും രം​ഗത്തെത്തിയിരുന്നു. രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടന്നിരുന്നു. എന്നാൽ പ്രാഥമികാംഗത്വത്തിൽ നിന്ന് ആറ് മാസത്തേക്ക് രാഹുലിനെ സസ്പെൻഡ് ചെയ്യുകയും ഇനി മത്സരിക്കാൻ സീറ്റ് നൽകേണ്ടതില്ലെന്നും കോൺ​ഗ്രസ് നേതൃത്വം തീരുമാനിക്കുകയായിരുന്നു.

രാഹുൽ സഭയിൽ വരേണ്ടതില്ലെന്ന നിലപാടിലായിരുന്നു വി ഡി സതീശൻ. എന്നാൽ എ ഗ്രൂപ്പിനും പാർട്ടിയിൽ ഒരു വിഭാഗത്തിനും രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ വരട്ടെയെന്ന നിലപാടാണ് ഉള്ളത്. രാഹുൽ സഭയിൽ വരുന്നതിൽ സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കട്ടെ എന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ കേസിൽ തുടർനടപടികൾ വേഗത്തിലാക്കി ക്രൈംബ്രാഞ്ച്. നിയമോപദേശം ലഭിച്ചാൽ മാത്രമേ അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടാകൂ.മൂന്നാം കക്ഷികളല്ലാത്ത പരാതിക്കാർ രംഗത്ത് വരാത്തതാണ് പരാതിക്കാർ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ നേരിടുന്ന പ്രധാന വെല്ലുവിളി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ചേർന്ന അമേരിക്ക ; യുഎസിന്റെ പുതിയ ഭൂപടം പങ്കുവെച്ച് ട്രംപ്

0
വാഷിങ്ടൺ : കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ക്യൂബയും ഉൾപ്പെടെ വടക്കേ അമേരിക്കൻ...

മാസപ്പടി കേസ് : നിർണായക നീക്കവുമായി ഇഡി ; പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ...

0
തിരുവനന്തപുരം: മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ്...

ജിയോസിൻക്രണസ് ഭ്രമണപഥത്തിൽ എത്തി ഇഒഎസ് -05 ; നിർണായകഘട്ടം പിന്നിട്ടു

0
വിക്ഷേപണ ദൗത്യത്തിന്റെ നിർണായക ഘട്ടം പിന്നിട്ട് ഇന്ത്യയുടെ ഇന്ത്യയുടെ ഏറ്റവും പുതിയ...

പ്രധാനമന്ത്രിക്കെതിരായ അപകീർത്തി പരാമർശം ; കേസ് റദ്ദാക്കണമെന്നുളള രാഹുൽ ഗാന്ധിയുടെ ഹർജി തളളി കോടതി

0
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീർത്തി പരാമർശത്തിൽ കേസ് റദ്ദാക്കണമെന്നുളള രാഹുൽ...