Friday, July 4, 2025 5:05 am

വി.ഡി സതീശനെതിരെ ആഞ്ഞടിക്കാന്‍ തയ്യാറെടുത്ത സി.പി.എമ്മിന്റെ വായടഞ്ഞു ; ആര്‍എസ്എസ് വേദിയില്‍ വിഎസ്സും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വി.ഡി സതീശനെതിരെ ആഞ്ഞടിക്കാന്‍ തയ്യാറെടുത്ത സി.പി.എമ്മിന്റെ വായടഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആര്‍എസ്എസ് വേദിയില്‍ പുസ്തക പ്രകാശനത്തിന് എത്തിയത് വിവാദമാക്കാനിരിക്കെയാണ് ആര്‍എസ്എസ് വേദിയില്‍ വി.എസ് അച്ചുതാനന്ദന്‍ എത്തിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.

സജി ചെറിയാന്റെ ഭരണഘടനാ പരാമര്‍ശ വിഷയത്തില്‍ ആര്‍എസ്എസിനെ കൂട്ടുപിടിച്ച് വിമര്‍ശിച്ചതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണം. ഈ വിഷയത്തില്‍ അവസരം മുതലെടുക്കാനാണ് സിപിഎം രംഗത്തുവന്നത്. ഇതോടെ സിപിഎം സതീശനെതിരെ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. എന്നാല്‍ ഭാരതീയ വിചാരകേന്ദ്രം വേദിയില്‍ വി.എസ് അച്യുതാനന്ദന്‍ എത്തിയതിന് പിന്നാലെയാണ് സതീശനും എത്തിയതെന്നാണ് ശ്രദ്ധേയം.

ഭാരതീയ വിചാര കേന്ദ്രം ഡയറക്ടറായിരുന്ന പി.പരമേശ്വരന്‍ എഴുതിയ സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും എന്ന പുസ്തകപ്രകാശന ചടങ്ങിലാണ് വി.എസ് അച്യുതാനന്ദന്‍ പങ്കെടുത്തത്. 2013 മാര്‍ച്ച് 13ന് തിരുവനന്തപുരം ഭാരതീയ വിചാര കേന്ദ്രം ഓഫിസില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് വി.എസ് അച്യുതാനന്ദന്‍ പങ്കെടുത്തത്. ചടങ്ങില്‍ പി.പരമേശ്വരനും ഉണ്ടായിരുന്നു.

ഇതേ പുസ്തകം പല ജില്ലകളില്‍ പ്രകാശനം ചെയ്തിരുന്നു. അതിന്റെ ഭാഗമായി തൃശൂരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വി ഡി സതീശന്‍ പങ്കെടുത്തത്. വി എസ് പങ്കെടുത്ത ചടങ്ങിന് 11 ദിവസങ്ങള്‍ക്ക് ശേഷം 2013 മാര്‍ച്ച് 24നായിരുന്നു സതീശന്‍ വേദിയില്‍ എത്തിയതും. ഈ ചിത്രങ്ങളാണ് ആര്‍എസ്എസ് നേതാവ് സദാനന്ദന്‍ മാസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. സജി ചെറിയാന്റെ ഭരണഘടനവിരുദ്ധ പ്രസംഗത്തിലെ പരമാര്‍ശം ആര്‍ എസ്എസ് ആചാര്യന്‍ ഗോള്‍വര്‍ക്കറിന്റെ വിചാരധാരയിലുള്ളതാണെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസ്താവനയെ തുടര്‍ന്നായിരുന്നു ഈ ഫോട്ടോ ഷെയര്‍ ചെയ്ത് ആരോപണം ഉന്നയിച്ചത്.

ആര്‍എസ്എസ് ബന്ധമുള്ള ചടങ്ങില്‍ പിന്നെ എന്തിനാണ് പങ്കെടുത്തത് എന്നായിരുന്നു ചോദ്യം. ഇതിന് പിന്നാലെ സി പി എം വിവാദം ഏറ്റെടുത്തു. ആര്‍എസ്എസ് വേദി പങ്കിട്ട വി ഡി സതീശന്‍ നിലപാട് പറയണമെന്ന് സി പി എം നേതാക്കള്‍ ആവശ്യപ്പെട്ടു. ഈ വിവാദം കനക്കുന്നതിനിടയിലാണ് ഭാരതീയ വിചാരകേന്ദ്രത്തിന്റെ വേദിയില്‍ പി.പരമേശ്വരന്റെ പുസ്തക പ്രകാശന ചടങ്ങില്‍ വി എസ് അച്യുതാനന്ദന്‍ പങ്കെടുക്കുന്ന ഫോട്ടോകളും പുറത്ത് വന്നത്. അതേസമയം സിപിഎം മുന്‍ എംഎല്‍എ അരുണനും ആര്‍എസ്എസ് വേദിയില്‍ എത്തിയിരുന്നു. ഈ ചിത്രങ്ങളും ഇപ്പോള്‍ സൈബറിടത്തില്‍ പ്രചരിക്കുന്നുണ്ട്.

അതേസമയം 2006ല്‍ പറവൂര്‍ മനയ്ക്കപ്പടി സ്‌കൂളിലെ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രങ്ങളാണു ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു പങ്കുവെച്ചത്. മതഭീകരവാദത്തെക്കുറിച്ചു നടന്ന സെമിനാറില്‍ ഭാരതാംബയുടെയും ഗോള്‍വാള്‍ക്കറിന്റെയും ചിത്രങ്ങള്‍ക്കു മുന്നില്‍ സതീശന്‍ നിലവിളക്കു കൊളുത്തുന്നതാണു ചിത്രം. നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ അടുത്ത നടപടി ആലോചിച്ചു തീരുമാനിക്കുമെന്നു ആര്‍എസ്എസ് കേരള പ്രാന്തകാര്യവാഹ് പി.ഇ. ഈശ്വരന്‍ പ്രതികരിച്ചു. സജി ചെറിയാന്‍ ഭരണഘടനയെ ആക്ഷേപിച്ചതില്‍ ആര്‍എസ്എസിനെ വലിച്ചിഴയ്ക്കേണ്ട ഒരു കാര്യവുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗോള്‍വാള്‍ക്കര്‍ ഭരണഘടനാവിരുദ്ധനായിരുന്നു എന്നു സ്ഥാപിക്കാനുള്ള പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ശ്രമം വിലപ്പോകില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പ്രതികരിച്ചു. ഹിന്ദുവിരുദ്ധ നിലപാടു കൊണ്ടു കോണ്‍ഗ്രസ് എവിടെ എത്തിയെന്നു സതീശന്‍ ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒരേ മുന്നണി എന്ന രീതിയിലാണു കുറെക്കാലമായി പ്രവര്‍ത്തിക്കുന്നതെന്നു മന്ത്രി പി. രാജീവ് ആരോപിച്ചു. ബിജെപി വോട്ട് തനിക്കു ലഭിച്ചിട്ടുണ്ടെന്നു പ്രതിപക്ഷ നേതാവുതന്നെ സമ്മതിച്ചിട്ടുള്ളതാണ്. കോണ്‍ഗ്രസും ബിജെപിയും ഒരേ തൂവല്‍ പക്ഷികളാണെന്നും പി. രാജീവ് കുറ്റപ്പെടുത്തിയിരുന്നു.

തനിക്ക് സംഘപരിവാര്‍ ശക്തികളുടെ വോട്ട് വേണ്ടെന്നും വോട്ടുചോദിച്ച് ഒരു ആര്‍എസ്എസുകാരനെയും സമീപിച്ചിട്ടില്ലെന്നും വി ഡി സതീശന്‍ പ്രതികരിച്ചു. ആര്‍എസ്എസിന് അപ്പുറമുള്ള വ്യക്തിയായാണ് പി.പരമേശ്വരനെ കേരളം കണ്ടത്. അതുകൊണ്ടാണ് അദ്ദേഹം അന്തരിച്ചപ്പോള്‍ മുഖ്യമന്ത്രി നേരിട്ടെത്തി റീത്ത് സമര്‍പ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. 2013ല്‍ എം.പി.പരമേശ്വരന്റെ പുസ്തകം പ്രകാശനം ചെയ്യാന്‍ ക്ഷണിച്ചത് ആര്‍എസ്എസ് അല്ല, എം.പി.വീരേന്ദ്രകുമാറാണ്. വി.എസ്.അച്യുതാനന്ദനും ഇതേ പുസ്തകം പ്രകാശനം ചെയ്തിരുന്നു. ആര്‍.എസ്.എസ് വേദി പങ്കിടല്‍ വിവാദത്തിന് ഒരു ഞായറാഴ്ചയുടെ ആയുസ് മാത്രമേയുള്ളുവെന്നും  വി.ഡി.സതീശന്‍ പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

0
ആര്യനാട്:  തിരുവനന്തപുരം ആര്യനാട് ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച...

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...