കുഴല്‍പ്പണ കേസില്‍ സുരേന്ദ്രന്‍ നിരപരാധിയല്ല ; പിണറായി വിജയന് ബിജെപിയില്‍ സ്വാധീനമുണ്ട്, ശോഭ സുരേന്ദ്രന്റെ ആരോപണങ്ങള്‍ തെളിവ് : വിഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പിണറായി വിജയന് കേരള ബിജെപിയില്‍ എത്രമാത്രം സ്വാധീനമുണ്ട് എന്നതിന്റെ തെളിവാണ് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ ഇന്നത്തെ ആരോപണങ്ങളെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ശോഭ സുരേന്ദ്രന്‍ രാഷ്ട്രീയത്തില്‍ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവരില്‍ പ്രധാനി പിണറായി വിജയനാണെന്നാണ് അവരുടെ ആരോപണം. കേരളത്തിലെ ബിജെപി നേതൃത്വം പിണറായി വിജയനുമായി ചേര്‍ന്ന് തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന പരോക്ഷ ആരോപണമാണ് ശോഭ സുരേന്ദ്രന്‍ ഉന്നയിക്കുന്നത്. ഇത്രയും ദുഷിച്ച രാഷ്ട്രീയ ബന്ധത്തിന് ഉപതിരഞ്ഞെടുപ്പുകളില്‍ ജനം മറുപടി നല്‍കുമെന്നും സതീശന്‍ പറഞ്ഞു. കൊടകര കുഴല്‍പ്പണക്കേസില്‍ നിരപരാധിയാണെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ വാദം കള്ളമാണെന്ന് വി ഡി സതീശന്‍. 41 കോടി 40 ലക്ഷം രൂപയുടെ കള്ളപ്പണം തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സംസ്ഥാനത്തേക്ക് കൊണ്ടുവന്നുവെന്നും കള്ളപ്പണം കൊണ്ടുവരാന്‍ നിര്‍ദ്ദേശിച്ചത് കെ. സുരേന്ദ്രനാണെന്നും കേരള പോലീസിന്റെ ആദ്യ അന്വേഷണത്തില്‍ തന്നെ വ്യക്തമായതാണ്.

എന്നിട്ടും കള്ളപ്പണ ഇടപാടില്‍ കേസെടുക്കാന്‍ ഇഡി തയ്യാറായില്ല എന്നത് വിസ്മയിപ്പിക്കുന്നുവെന്നും സതീശന്‍ പറഞ്ഞു. എത് ആരോപണം വന്നാലും അതിന് പിന്നാലെ പായുന്ന ഇഡി, കൊടകര കുഴല്‍പ്പണക്കേസില്‍ പൂര്‍ണ്ണ നിശബ്ദത പാലിച്ചു. അന്വേഷണത്തിനായി സമ്മര്‍ദ്ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായതുമില്ലെന്നും അദ്ദേഹം പറഞ്ഞു. തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന് മുന്‍പ് തന്നെ 41 കോടി 40 ലക്ഷം രൂപയുടെ കളളപ്പണ ഇടപാടിനെ കുറിച്ച് പോലീസിന് അറിയാമായിരുന്നു. സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെയും ഗൂഢാലോചനയുടേയും ഭാഗമായി അന്വേഷണം പ്രഹസനമായി. പരസ്പര സഹായ സഹകരണ സംഘമായി സി.പിഎമ്മും ബി.ജെ.പി യും പ്രവര്‍ത്തിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുണ്ടറയിലെ സിയാദിന്‍റെ മരണത്തിൽ പോലീസിന് കുരുക്കായി ഡോക്ടറുടെ നിർണായക മൊഴി

0
കൊല്ലം: കുണ്ടറയിലെ സിയാദിന്‍റെ മരണത്തിൽ പോലീസിന് കുരുക്കായി ഡോക്ടറുടെ നിർണായക മൊഴി....

കോടിയേരി ബാലകൃഷ്ണന്‍റെ പേരില്‍ പണിയുന്ന കണ്ണൂര്‍ ടൗണ്‍ ഈസ്റ്റ് ലോക്കല്‍ കമ്മറ്റി ഓഫീസിന്‍റെ ഫണ്ട്...

0
കണ്ണൂർ : പയ്യന്നൂരിലെ ഫണ്ട് വിവാദത്തിന് പിന്നാലെ കണ്ണൂര്‍ സിപിഎമ്മില്‍ വീണ്ടും...

പിഎം ശ്രീയിൽ പരിഹാസവുമായി എംബി രാജേഷ്

0
പാലക്കാട്: പിഎം ശ്രീയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്മാറാമെന്ന് കേന്ദ്ര സര്‍ക്കാര്‍...

രാജ്യത്തിന്റെ ഭാവി തലമുറയോട് പെരുമാറുന്നതിൽ ജാഗ്രത പാലിക്കണം ; രാഹുൽ ഗാന്ധി

0
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ദേശീയ തലസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളിൽ...