രാത്രി പിണറായിയുടെ കാലുപിടിക്കാൻ പോകുന്ന സുരേന്ദ്രനാണ് ഞങ്ങൾക്കെതിരെ പറയുന്നത് : വിഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കുഴല്‍പ്പണക്കേസില്‍ സുരേന്ദ്രനും മകനും രക്ഷപ്പെട്ടത് സിപിഎമ്മുമായുള്ള രഹസ്യ ധാരണയുടെ പുറത്താണെന്ന് സതീശന്‍ ആരോപിച്ചു. കേസില്‍ സുരേന്ദ്രന്റെ പേര് പുറത്തു വന്നിട്ടും അദ്ദേഹത്തെ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ല. രാത്രി പിണറായിയുടെ കാലുപിടിക്കാന്‍ പോകുന്ന സുരേന്ദ്രനാണ് ഞങ്ങള്‍ക്കെതിരെ പറയുന്നതെന്നും സതീശന്‍ ആരോപിച്ചു.

ചാരിറ്റി പ്രവര്‍ത്തനത്തിന്റെ പേരില്‍ പണം തട്ടിയെന്ന ആരോപണത്തില്‍ വിഡി സതീശനെതിരെ നടപടിയെടുത്തില്ലെന്ന ആരോപണവുമായി സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ വലംകയ്യാണെന്നും അതുകൊണ്ടാണ് അന്വേഷണം നടക്കാത്തതെന്നും ആരോപിച്ചിരുന്നു. ഇതില്‍ മറുപടി പറയുകയായിരുന്നു സതീശന്‍. ദേശീയതലത്തില്‍ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന നയമാണ് ബിജെപിയുടേത്. കേരളത്തിലെ സിപിഎം നേതാക്കളുടെ നയം കോണ്‍ഗ്രസ് വിരുദ്ധതയാണ്. ഇതു രണ്ടും കൂടിച്ചേരുന്ന സാഹചര്യത്തിലാണ് ഇത്തരം ഒത്തുതീര്‍പ്പുകള്‍ ഉണ്ടാവുന്നത്. രാത്രി പിണറായിയുടെ കാലുപിടിക്കാന്‍ പോകുന്ന സുരേന്ദ്രനാണ് ഞങ്ങള്‍ക്കെതിരെ പറയുന്നത്. മാസപ്പടി വിവാദം കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ സുരേന്ദ്രന് ധൈര്യമുണ്ടോയെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; കാപ്പ പ്രതിയും സംഘവും പിടിയിൽ

0
തൃശൂർ: കുന്നംകുളത്ത് കാപ്പ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. സംഭവത്തിൽ...

കാബിനറ്റ് പദവിക്കായി കേരള കോൺഗ്രസ് ; പി.ജെ ജോസഫിന് വയോജന കമ്മീഷൻ ചെയർമാൻ സ്ഥാനം...

0
തിരുവനന്തപുരം: കാബിനറ്റ് പദവി ആവശ്യത്തിലുറച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. വയോജന...

21 കാരിയായ മോഡലിനെ ജിം ട്രെയിനർ കുത്തിക്കൊലപ്പെടുത്തി

0
ഡൽഹി: ഡൽഹിയിലെ തിലക് നഗറിൽ വിദ്യാർത്ഥിനിയും മോഡലുമായ യുവതി വീട്ടിൽ മരിച്ച...

പഞ്ചസാരയ്ക്ക് പിന്നാലെ വിപണിയിൽ കോഴിമുട്ടയ്ക്കും വില കുതിക്കുന്നു

0
മുംബൈ : എഥനോൾ ഉത്പാദനത്തിനായി ചോളത്തിന്റെ ഉപയോഗം കുത്തനെ കൂട്ടിയത് രാജ്യത്ത്...