നല്ല കമ്മ്യൂണിസ്റ്റുകള്‍ ഈ പ്രാവശ്യം യു.ഡി.എഫിന്​ വോട്ടുചെയ്യുമെന്ന്​ വി.ഡി. സതീശന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നല്ല കമ്മ്യൂണിസ്റ്റുകള്‍ ഈ പ്രാവശ്യം യു.ഡി.എഫിന്​ വോട്ടുചെയ്യുമെന്ന്​ വി.ഡി. സതീശന്‍ എം.എല്‍.എ. പാര്‍ട്ടി ജീര്‍ണതയില്‍ നിന്ന് പുറത്ത് വരണമെന്ന് ആഗ്രഹിക്കുന്നവര്‍ ഇത്തവണ നേതൃത്വത്തിന് ഒരു താക്കീത് നല്‍കുമെന്നും വി.ഡി.സതീശന്‍ കൂട്ടിച്ചേര്‍ത്തു.

”നമ്മുടെ നാട്ടില്‍ നല്ല കമ്മ്യൂണിസ്റ്റുകളുമുണ്ട്. നാടിനും നാട്ടുകാര്‍ക്കും നല്ലതുവരണം എന്നാഗ്രഹിക്കുന്ന അഴിമതി രഹിതരായ നല്ല മനുഷ്യര്‍. പക്ഷെ അവരുടെ പാര്‍ട്ടി കേരളത്തില്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജീര്‍ണത നേരിടുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലും പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടിലും വരെ അന്വേഷണ ഏജന്‍സികള്‍ എത്തി. പുറത്ത് പറയാന്‍ കൊള്ളാത്ത കേസുകളാണ് ഏറെയും”

”നല്ല പാര്‍ട്ടിക്കാര്‍ അപമാനഭാരത്താല്‍ തല കുനിച്ചു നില്‍ക്കുന്നു. പാര്‍ട്ടി ഈ ജീര്‍ണതയില്‍ നിന്ന് പുറത്ത് വരണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അവര്‍ ഇത്തവണ പാര്‍ട്ടി നേതൃത്വത്തിന് ഒരു താക്കീത് നല്‍കും. അതുകൊണ്ട് ഈ തിരഞ്ഞെടുപ്പില്‍ നല്ല കമ്മ്യൂണിസ്റ്റുകള്‍ യു.ഡി.എഫിന് വോട്ടു ചെയ്യും” -വി.ഡി സതീശന്‍ ഫേസ്​ബുക്കില്‍ കുറിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...