കൊച്ചി: യു.ഡി.എഫ് പരാജയപ്പെട്ടാൽ വനവാസത്തിന് പോകുമെന്ന് പറഞ്ഞത് വെറുതെ അല്ലെന്ന് വിഡി സതീശൻ. സ്ഥാനാർഥി പട്ടിക വൈകുന്നത് ഒരു തരത്തിലും പ്രചരണത്തിന്റെ ശോഭ കെടുത്തിയിട്ടില്ലെന്നും വിഡി സതീശൻ പറഞ്ഞു. എം പി മാർ മത്സരിക്കണമോ എന്നതിൽ തനിക്ക് അഭിപ്രായമുണ്ട്. എന്നാൽ അതെക്കുറിച്ച് ഇപ്പോള്‍ പറയുന്നില്ല. എംപിമാര്‍ മത്സരിക്കേണ്ടെന്നത് ഹൈക്കമാന്‍ഡ് തീരുമാനമായിരുന്നു. മുഖ്യമന്ത്രി സ്വന്തം മണ്ഡലത്തിൽ പോയതിനേക്കാള്‍ 50 മടങ്ങ് താൻ പറവൂരിൽ വന്നിട്ടുണ്ടെന്നും വിഡി സതീശൻ പറഞ്ഞു. പറവൂരിലെ റോഡ്‍ഷോയ്ക്കിടെ സംസാരിക്കുകയായിരുന്നു വിഡി സതീശൻ. ഇന്ന് ഡൽഹിയിൽ നിന്ന് എത്തിയശേഷം വിഡി സതീശൻ സ്വന്തം മണ്ഡലമായ പറവൂരിലേക്കാണ് ആദ്യം പോയത്. തുടര്‍ന്ന് വൈകിട്ട് നടന്ന റോഡ് ഷോയോട് കൂടി മണ്ഡലത്തിലെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിടുകയായിരുന്നു. നൂറുകണക്കിന് പ്രവര്‍ത്തകരാണ് റോഡ് ഷോയിൽ പങ്കെടുത്തത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]






























