ഫലസ്തീൻ വിഷയം സിപിഎം രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് വി.ഡി.സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഫലസ്തീൻ വിഷയം സിപിഎം രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സിപിഎം പരിപാടിയിൽ പങ്കെടുക്കരുതെന്ന് കോൺഗ്രസ് ലീഗിന് മേൽ സമ്മർദം ചെലുത്തിയിട്ടില്ലെന്നും കോൺഗ്രസിനെ വിഷമിപ്പിക്കുന്ന തീരുമാനം ലീഗ് എടുക്കില്ലെന്നും സതീശൻ പറഞ്ഞു. “ലീഗുമായി ദീർഘകാലത്തെ സഹോദര ബന്ധമാണ് കോൺഗ്രസിന്റേത്. കോൺഗ്രസിനെ വിഷമിപ്പിക്കുന്ന തീരുമാനം ലീഗ് എടുക്കില്ല. ലീഗിനെ വേദനിപ്പിക്കുന്ന തീരുമാനം കോൺഗ്രസും എടുക്കില്ല. റാലി വിഷയത്തിൽ ലീഗിന് കോൺഗ്രസിൽ നിന്നും സമ്മർദ്ദം ഇല്ല. കോൺഗ്രസിന് സമ്മർദ്ദം ചെലുത്തേണ്ട ആവശ്യവുമില്ല.

സിപിഎമ്മിനേക്കാളും കേഡർ ആയിട്ടുള്ള പാർട്ടിയാണ് മുസ്‌ലിം ലീഗ്. ലീഗ് നേതൃത്വത്തിന്റെ വാക്ക് ധിക്കരിച്ച് ഒരു അണിയും റാലിയിൽ പങ്കെടുക്കില്ല. സിപിഎം എന്തിനാണ് ഇങ്ങനെ ലീഗിന് പുറകെ നടക്കുന്നത്. അവരുടെ ജനപിന്തുണ നഷ്ടമായി എന്ന് സിപിഎമ്മിന് അറിയാം. ക്ഷണം കിട്ടി 48 മണിക്കൂറിനകം ലീഗ് തീരുമാനം എടുത്തു. ഫലസ്തീൻ വിഷയത്തിൽ സിപിഎമ്മിന്റെ ആത്മാർത്ഥത കൂടി ഇതോടെ വെളിപ്പെട്ടു. ഇതെല്ലാം സിപിഎമ്മിന്റെ ആഗ്രഹങ്ങളാണ്. റാലി നടത്താൻ സിപിഎം തീരുമാനിച്ചു. പക്ഷേ ചർച്ചയോ… ലീഗ്, സമസ്ത, കോൺഗ്രസ് ഇവരെയെല്ലാം പറ്റിയാണ് ചർച്ച. സിപിഎമ്മിന്റെ ലക്ഷ്യം രാഷ്ട്രീയമാണെന്ന് പറയാതെ പറയുന്നു. രാഷ്ട്രീയമായ കൺഫ്യൂഷൻ ഉണ്ടാക്കി രാഷ്ട്രീയ ലാഭമാണ് സിപിഎം ലക്ഷ്യമിടുന്നത്. ഫലസ്തീൻ വിഷയത്തെ സിപിഎം ദുരുപയോഗം ചെയ്യുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിമാന സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ചയെന്ന് ആരോപണം; ഇൻഡിഗോയ്ക്ക് താക്കീത്

0
ന്യൂഡൽഹി: വിമാനത്തിൽ അപകടകരമായ വസ്‌തുക്കൾ കൈകാര്യം ചെയ്തതിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെ...

CJPയുടെ സമരത്തിന് ഐക്യദാർഢ്യം; ജൂലൈ 20ലെ പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുമെന്ന് പ്രകാശ് രാജും തോമസ്...

0
ന്യൂഡൽഹി: കോക്രോച്ച് ജനാത പാര്‍ട്ടിക്ക് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്. കേന്ദ്ര...

കയത്തിൽപ്പെട്ട് തടാകത്തിൽ മുങ്ങിമരിച്ചു; വിവാഹത്തിന് ഒരുങ്ങിയിരുന്ന ബിഹാർ സ്വദേശിക്ക് ദാരുണാന്ത്യം

0
കാഠ്മണ്ഡു: നേപ്പാളിലെ പൊഖാറയിൽ ഫെവ തടാകത്തില്‍ നീന്തുന്നതിനിടെ ബിഹാര്‍ സ്വദേശി മുങ്ങി...

തമിഴ്നാട്ടിൽ കുഴൽ കിണർ നിർമാണത്തിനിടെ ഇരുമ്പ് കമ്പി 11 കെവി ലൈനിൽ തട്ടി ഷോക്കേറ്റു...

0
ചെന്നൈ : തമിഴ്നാട്ടിൽ ഷോക്കേറ്റ് നാല് മരണം.കുഴൽ കിണർ നിർമാണത്തിനിടെയാണ് അപകടം...