അമരാവതി : ആന്ധ്രാപ്രദേശിൽ ദളിത് യുവാവിനെ മണിക്കൂറുകളോളം മർദ്ദിച്ച ശേഷം ദേഹത്ത് മൂത്രമൊഴിച്ചു. സംഭവത്തിൽ സുഹൃത്ത് അടക്കം ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എൻടിആർ ജില്ലയിലാണ് സംഭവം. കഞ്ചികച്ചേരല ഗ്രാമവാസി ശ്യാം കുമാറിനാണ് മർദ്ദനമേറ്റത്. സുഹൃത്തായ ഹരീഷ് റെഡ്ഡിയും മറ്റ് അഞ്ച് പേരുമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ശ്യാമിനെ ശിവസായി ക്ഷേത്ര പ്രദേശത്തേക്ക് വിളിച്ചു വരുത്തിയ ശേഷം ബലമായി കാറിൽ കയറ്റി ഗുണ്ടൂരിലേക്ക് കൊണ്ടുപോയി നാല് മണിക്കൂറോളം തടഞ്ഞുവെച്ച് മർദ്ദിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മർദ്ദനത്തിൽ യുവാവിൻ്റെ താടിയെല്ല് തകർന്നു. അവശനായ യുവാവ് വെള്ളം ആവശ്യപ്പെട്ടപ്പോൾ പ്രതികൾ മൂത്രമൊഴിച്ചതായും വിജയവാഡ സിറ്റി പോലീസ് കമ്മീഷണർ കാന്തി റാണ ടാറ്റ അറിയിച്ചു. സംഭവത്തിന് പിന്നാലെ തെലുങ്കുദേശം പാർട്ടിയുടെ(ടിഡിപി) പട്ടികജാതി(എസ്‌സി) സെൽ പ്രതിഷേധവുമായി രംഗത്തെത്തി. ടിഡിപി എസ്‌സി സെൽ പ്രസിഡന്റ് എംഎംഎസ് രാജുവിന്റെ നേതൃത്വത്തിൽ കഞ്ചികച്ചാർളയ്ക്ക് സമീപം ഹൈവേ ഉപരോധിക്കുകയും പ്രതിഷേധ ധർണ നടത്തുകയും ചെയ്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























