രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റില്‍ പ്രതികരിക്കാനില്ലെന്ന് വി ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റില്‍ പ്രതികരിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാര്‍ട്ടി നേരത്തെ ചെയ്തിട്ടുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. ‘ഞങ്ങള്‍ എടുത്തതുപോലത്തെ നടപടി ആര് എടുത്തിട്ടുണ്ട്. പരാതി കിട്ടും മുന്‍പ് സസ്‌പെന്‍ഡ് ചെയ്തു. പിന്നീട് കെപിസിസി പ്രസിഡന്റിന് പരാതി കിട്ടിയപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. സ്വന്തം പാര്‍ട്ടിയില്‍ എത്ര പേരുണ്ടെന്ന് രാജീവിനോട് അന്വേഷിക്കാന്‍ പറ’, എന്നും വി ഡി സതീശന്‍ പ്രതികരിച്ചു. രാഹുലിന്റെ വിഷയത്തില്‍ കോണ്‍ഗ്രസിന് രണ്ട് നിലപാടാണെന്നും പൊതുജനം ഗൗരവമായി കാണുന്നുണ്ടെന്നും മന്ത്രി പി രാജീവ് പറഞ്ഞിരുന്നു.

എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ രാഹുലിനോട് ആവശ്യപ്പെടാന്‍ തങ്ങള്‍ക്ക് അധികാരം ഇല്ലെന്നും വി ഡി സതീശന്‍ വിശദീകരിച്ചു. രാഹുല്‍ തങ്ങളുടെ പാര്‍ട്ടിയില്‍ ഇല്ല. പുറത്തല്ലേ. ഇക്കാര്യത്തില്‍ തന്റെ നിലപാട് കേരളത്തിലെ ഓരോ കുഞ്ഞുങ്ങള്‍ക്കും അറിയാം. ഇതിന്റെ പേരില്‍ എത്രമാത്രം വേട്ടയാടപ്പെട്ട ഒരാളാണ് താന്‍. അപ്പോഴൊന്നും കുലുങ്ങിയിട്ടില്ല. നോ കമന്റ്‌സ് മറ്റൊന്നും പറയാനില്ല എന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് മേയര്‍ പദവി ലഭിക്കാന്‍ ലത്തീന്‍ സഭ ഇടപെട്ടെന്ന കൊച്ചി മേയര്‍ വി കെ മിനിമോളുടെ വിവാദ പരാമര്‍ശത്തോടും വി ഡി സതീശന്‍ പ്രതികരിച്ചു. ലത്തീന്‍സഭ പാര്‍ട്ടിയോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. മേയര്‍ ലത്തീന്‍ സമുദായാംഗമല്ലല്ലോ. തെറ്റിദ്ധരിക്കുന്ന രീതിയില്‍ പരാമര്‍ശം വ്യാഖ്യാനിച്ചതാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...