ജീവനക്കാർക്കും പെൻഷൻകാർക്കുമായി ഒരു ലക്ഷം കോടി രൂപയാണ് സർക്കാർ നൽകാൻ ഉള്ളതെന്ന് വി ഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജീവനക്കാർക്കും പെൻഷൻ കാർക്കുമായി ഒരു ലക്ഷം കോടി രൂപയാണ് സർക്കാർ നൽകാൻ ഉള്ളതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ നിയമസഭയിൽ.സർക്കാർ വിലാസം സംഘടനകൾ ഇവിടെ കൈകൊട്ടി കളിയാണ്. സപ്ലൈകോയിലും മെഡിക്കൽ സർവീസ് കോർപ്പറേഷനിലും കുടിശിക നൽകാത്തതിനാൽ മരുന്നും ഭക്ഷ്യധാന്യങ്ങളും ലഭിക്കുന്നില്ല. നികുതി കുറഞ്ഞാൽ ആളുകളുടെ കയ്യിൽ പണം ഉണ്ടാകും. എന്നാൽ ആ പണം ചെലവാക്കി നികുതി വരുമാനം വർദ്ധിപ്പിക്കാൻ എന്താണ് സർക്കാർ ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. രൂക്ഷമായ ധന പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. വാർഷിക പദ്ധതി ആറുമാസം പിന്നിട്ടിട്ടും 21 ശതമാനം മാത്രം. ആശുപത്രികളിൽ ഹൃദയ ശസ്ത്രക്രിയ മുടങ്ങുന്ന അവസ്ഥ. ഹൃദയശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണക്കാർക്ക് പണം നൽകിയില്ല. സെപ്റ്റംബർ മുതൽ ശസ്ത്രക്രിയ മുടങ്ങുന്ന സ്ഥിതിയാണ്.

കെട്ടിട നിർമ്മാണ ക്ഷേമനിധി ബോർഡ് പെൻഷൻ കുടിശ്ശിക നൽകാനുണ്ട്. കുടിശ്ശിക തീർക്കാതെ പാർട്ടിക്കാർക്ക് പിൻവാതിൽ നിയമനം നൽകാനാണ് ഇപ്പോൾ നീക്കം. ജിഎസ്ടി വകുപ്പിൽ ഞെട്ടിക്കുന്ന വിവരങ്ങളുണ്ട്. വരും ദിവസങ്ങളിൽ ആക്കാര്യങ്ങൾ പറയാം. അടിയന്തര പ്രമേയ ചർച്ച ആയതിനാൽ ഞാൻ ഇപ്പോൾ ഉന്നയിക്കുന്നില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി. സ്വർണ്ണത്തിൻറെ വില 16 മടങ്ങ് വർദ്ധിച്ചു. അങ്ങനെയെങ്കിൽ അതിനുമേലുള്ള നികുതിയും 16 മടങ്ങ് കൂടണമായിരുന്നു. പക്ഷേ ഉണ്ടായില്ല. 10000 കോടി രൂപയുടെ എങ്കിലും അധിക നികുതി സ്വർണത്തിൽ കിട്ടുമായിരുന്നു. നികുതി പിരിക്കുന്നതിന് ഒരു ശാസ്ത്രീയ സമീപനവും സർക്കാരിനില്ല. ധന വിനിയോഗത്തിൽ ദയനീയമായി പരാജയപ്പെട്ടു. ചർച്ചവെച്ചതിനെ അഭിനന്ദിക്കുന്നു. സർക്കാർ പ്രാധാന്യമായി ചർച്ച ചെയ്യേണ്ട വിഷയം ഇതുതന്നെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ

0
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ...

എച്ച്ഐവി പോസിറ്റീവ് രോഗനിർണയത്തിൽ പിഴവ് : എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

0
ന്യൂഡൽഹി : രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന്...

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...