മാനേജ്‌മെന്റ് ക്വാട്ടയില്‍ മന്ത്രിയായ ഒരാള്‍ക്ക് പ്രതിപക്ഷത്തെ അധിക്ഷേപിക്കാനുള്ള ഒരു അവകാശവും ഇല്ല : വി.ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭയില്‍ ഇന്ന് അരങ്ങേറിയത് വാഴപ്പിണ്ടി വിവാദം. പ്രതിപക്ഷത്തിന്റെ നട്ടെല്ല് വാഴപ്പിണ്ടികൊണ്ടുണ്ടാക്കിയതാണെന്ന് പറയാനുള്ള എന്ത് അധികാരമാണ് മന്ത്രി മുഹമ്മദ് റിയാസിനുള്ളതെന്ന് പ്രതിപക്ഷ നേതാവ്‌ വി.ഡി സതീശന്‍. മാനേജ്‌മെന്റ് ക്വാട്ടയില്‍ മന്ത്രിയായ ഒരാള്‍ക്ക് പ്രതിപക്ഷത്തെ അധിക്ഷേപിക്കാനുള്ള ഒരു അവകാശവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര പ്രമേയം അനുവദിക്കാത്തിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന് ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു വി ഡി സതീശന്‍.

ഭരണപക്ഷത്തിന്റെ ധാര്‍ഷ്ട്യവും അഹങ്കാരവും വിളിച്ചോതുന്ന ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ് ഇന്ന് നടന്നത്. മുഹമ്മദ് റിയാസിന് എത്ര വലിയ പി ആര്‍ വര്‍ക്ക് നടത്തിയിട്ടും സ്പീക്കറുടെ അടുക്കല്‍ എത്താന്‍ കഴിയാത്തതിനാല്‍ സ്പീക്കറെ പരിഹാസ പാത്രമാക്കാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രിയെന്നും വി.ഡി സതീശന്‍ പറഞ്ഞു.

‘ഭരണപക്ഷത്തിന്റെ ധാര്‍ഷ്ട്യവും അഹങ്കാരവും വിളിച്ചോതുന്ന ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ് ഇന്ന് കേരള നിയമ സഭയുടെ അകത്തും പുറത്ത് സ്പീക്കറുടെ ഓഫീസിന് മുന്നിലും നടന്നത്. നിസാര കാര്യം പറഞ്ഞ് പ്രതിപക്ഷം കൊണ്ട് വന്ന അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് നിക്ഷധിക്കുക. മുഖ്യമന്ത്രിക്ക് ഒന്നിലും മറുപടിയില്ല. മാത്രമല്ല, മുഖ്യമന്ത്രി മറുപടി പറയേണ്ട ഒരു കാര്യത്തിനും അടിയന്തര പ്രമേയം ആവശ്യമില്ലാത്ത സ്ഥിതിയാണ് വന്നിരിക്കുന്നത്. സ്പീക്കര്‍ പരിഹാസ പാത്രമായി മാറിയിരിക്കുകയാണ്. പ്രതിപക്ഷത്തിന് അനുമതി കൊടുക്കാതിരിക്കാന്‍ വേണ്ടിയിട്ട് സ്പീക്കറെയും നിര്‍ബന്ധിക്കുന്നു. സ്പീക്കറെ പരിഹാസ പാത്രമാക്കി മാറ്റാനുള്ള കുടുംബ അജണ്ടയുടെ ഭാഗമാണിത്. കഴിഞ്ഞ കുറച്ച്‌ ദിവസമായി ഇതാണ് നിയമ സഭയില്‍ നടക്കുന്നത്.

മരുമകന് എത്ര വലിയ പിആര്‍ വര്‍ക്ക് നടത്തിയിട്ടും, സ്പീക്കറുടെ അടുക്കല്‍ എത്തുന്നില്ല എന്നുള്ള ആധിയാണ് സ്പീക്കറെ പരിഹാസ പാത്രമാക്കി പ്രതിപക്ഷത്തിന്റെ ശത്രുവാക്കി നിയമസഭയുസടെ നടപടിക്രമങ്ങളെ അട്ടിമറിക്കാന്‍ വേണ്ടി മുഖ്യമന്തിയുടെ നേതത്വത്തില്‍ നടക്കുന്ന കുടുംബ അജണ്ടയാണിത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് പ്രതിപക്ഷത്തിന്റെ നട്ടെല്ല് വാഴപ്പിണ്ടി കൊണ്ടുണ്ടാക്കിതാണെന്ന് പറയാനുള്ള എന്ത് അധികാരമാണ് ഉള്ളത്. മാനേജ്‌മെന്റ് ക്വാട്ടയില്‍ മന്ത്രിയായ ഒരാള്‍ക്ക് പ്രതിപക്ഷത്തെ അധിക്ഷേപിക്കാനുള്ള എന്ത് അവകാശമാണ് അയാള്‍ക്കുള്ളത്’ വി.ഡി സതീശന്‍ ചോദിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന് പരാതി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി...

ബെവ്‌കോയും സപ്ലൈകോയും ലയിപ്പിക്കണം ; സമഗ്ര പരിഷ്‌കരണം നിര്‍ദേശിച്ച് ധവളപത്രം

0
തിരുവനന്തപുരം : തീവ്ര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്താൻ...

ഹരിപ്പാട് മോഷണശ്രമം ; തടയാൻ ശ്രമിച്ച ഗൃഹനാഥന് തലയ്ക്ക് ഗുരുതര പരിക്ക്

0
ഹരിപ്പാട് : ഹരിപ്പാട് നഗരസഭാ പരിധിയിൽ മോഷണശ്രമങ്ങൾ വർധിക്കുന്നു. കഴിഞ്ഞ...

പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം നടത്തിയതിൽ പരാതി ലഭിച്ചിട്ടില്ലെന്ന് കെ.എം.ഷാജി

0
തിരുവനന്തപുരം: മലപ്പുറത്തെ യുഡിഎഫ് പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം ചെയ്തതിൽ പ്രതികരണവുമായി...