മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ജീ​വ​നൊ​ടു​ക്കി​യ സംഭവം അന്വേഷിക്കണം : വി.ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഭൂ​മി ത​രം മാ​റ്റാ​ന്‍ അ​പേ​ക്ഷ ന​ല്‍​കി സ​ര്‍​ക്കാ​ര്‍ ഓ​ഫി​സു​ക​ള്‍ ക​യ​റി​യി​റ​ങ്ങി നി​രാ​ശ​നാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ജീ​വ​നൊ​ടു​ക്കി സംഭവം ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സംഭവത്തെ കുറിച്ച്‌ അന്വേഷിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. എളുപ്പത്തില്‍ പരിഹരിക്കാവുന്ന പ്രശ്നമാണ് ആത്മഹത്യയില്‍ കലാശിച്ചത്. ചുവപ്പുനാട ഒഴിവാക്കാനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. ആര്‍.ഡി.ഒ ഓഫീസുകളില്‍ നൂറുകണക്കിന് ഫയലുകള്‍ കെട്ടിക്കിടക്കുന്നുവെന്നും വി.ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി പ​റ​വൂ​ര്‍ മൂ​ത്ത​കു​ന്നം വി​ല്ലേ​ജ് മാ​ല്യ​ങ്ക​ര കോ​ഴി​ക്ക​ല്‍ വീ​ട്ടി​ല്‍ സ​ജീ​വ​നാ​ണ്​ (57) ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ഭൂ​മി ത​രം മാ​റ്റാ​ന്‍ അ​പേ​ക്ഷ ന​ല്‍​കി സ​ര്‍​ക്കാ​ര്‍ ഓ​ഫി​സു​ക​ള്‍ ക​യ​റി​യി​റ​ങ്ങി നി​രാ​ശ​നാ​യ സ​ജീ​വ​ന്‍ സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍​ക്കെ​തി​രെ കുറിപ്പ് എഴുതിവെച്ച ശേഷമാണ് ജീ​വ​നൊ​ടു​ക്കിയത്.

പു​ര​യി​ടം ബാ​ങ്കി​ന് പ​ണ​യ​പ്പെ​ടു​ത്തി മ​റ്റ്​ ബാ​ധ്യ​ത​ക​ള്‍ തീ​ര്‍​ക്കാ​ന്‍ ബാ​ങ്കി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ത​ന്റെ വീ​ടി​രി​ക്കു​ന്ന സ്ഥ​ലം നി​ല​മാ​ണെ​ന്ന്​ മ​ന​സ്സി​ലാ​വു​ന്ന​ത്. നി​ല​മാ​യ​തി​നാ​ല്‍ വാ​യ്പ ല​ഭി​ച്ചി​ല്ല. സ്ഥ​ല​ത്തി​ന്റെ സ്വ​ഭാ​വം മാ​റ്റാ​ന്‍ വി​ല്ലേ​ജ് ഓ​ഫി​സ് വ​ഴി അ​പേ​ക്ഷ ന​ല്‍​കി കാ​ത്തി​രി​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ട് വ​ര്‍​ഷം ഒ​ന്ന്​ ക​ഴി​ഞ്ഞു. ബു​ധ​നാ​ഴ്ച ഫോ​ര്‍​ട്ട് കൊ​ച്ചി ആ​ര്‍.​ഡി.​ഒ ഓ​ഫി​സി​ലെ​ത്താ​ന്‍ പ​റ​ഞ്ഞി​രു​ന്നു. അ​ത​നു​സ​രി​ച്ച്‌​ ബു​ധ​നാ​ഴ്ച ആ​ര്‍.​ഡി.​ഒ ഓ​ഫി​സി​ല്‍ പോ​യി​രു​ന്നു. നി​രാ​ശ​നാ​യാ​ണ് മ​ട​ങ്ങി​യെ​ത്തി​യ​ത്. സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍​ക്കെ​തി​രെ കു​റി​പ്പ്​ എ​ഴു​തി ത​യാ​റാ​ക്കി​യ​ ശേ​ഷം സ​ജീ​വ​ന്‍ ഒ​രു മു​ഴം ക​യ​റി​ല്‍ ജീ​വി​ത​മ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​ല​ര്‍​ക്കു​മു​ള്ള ക​ട​ബാ​ധ്യ​ത​ക​ള്‍ തീ​ര്‍​ക്കാ​നാ​യി​ട്ടാ​ണ് സ​ജീ​വ​ന്‍ ബാ​ങ്ക് വാ​യ്പ​ക്ക് ശ്ര​മി​ച്ച​ത്. ഇ​പ്പോ​ഴ​ത്തെ ഭ​ര​ണ​സം​വി​ധാ​ന​വും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്വ​ഭാ​വ​വു​മാ​ണ് ത​ന്റെ മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം കു​റി​പ്പി​ല്‍ പ​റ​യു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇവിഎം ഹാക്കിംഗ് പാര്‍ട്ടിക്കുള്ളിലെ ചര്‍ച്ച പോര, തെരഞ്ഞെടുപ്പ് അട്ടിമറി ശ്രമം ; കേന്ദ്രത്തിന് പരാതി...

0
കാസർകോട്: ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഹാക്കിംഗുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൾ ശരിയാണെങ്കിൽ...

ബിജെപിക്കെതിരെയുള്ള പോരാട്ടം പിണറായി വിജയനിൽ നിന്ന് പഠിക്കാൻ ഉദ്ദേശിക്കുന്നില്ല : മന്ത്രി എൻ. ഷംസുദ്ദീൻ

0
തിരുവനന്തപുരം: ബിജെപിക്കെതിരെയുള്ള പോരാട്ടം പിണറായി വിജയനിൽ നിന്ന് പഠിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി...

പൊന്മുടിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം

0
തിരുവനന്തപുരം: പൊന്മുടിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ആക്രമണത്തിൽ നിന്ന് അച്ഛനും...

മെഡിക്കൽ സ്റ്റോറുകൾക്ക് രമേശ് ചെന്നിത്തലയുടെ മുന്നറിയിപ്പ് ; കുറിപ്പടിയില്ലാതെ വേദന സംഹാരികളോ സിറിഞ്ചോ നൽകരുത്

0
കൊച്ചി: മരുന്ന് കുറിപ്പടി ഇല്ലാതെ സിറിഞ്ചും വേദനസംഹാരികളും നൽകരുതെന്ന് ആഭ്യന്തര മന്ത്രി...