മൂന്നാം തരംഗം കൂടുതല്‍ ബാധിച്ചത് പ്രായം കുറഞ്ഞ ആളുകളെ : ഐസിഎംആര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കൊറോണയുടെ രണ്ട് തരംഗങ്ങളിലും നിന്നും വ്യത്യസ്തമായി ഇത്തവണ പ്രായം കുറഞ്ഞ ആളുകളാണ് രോഗബാധിതരാകുന്നതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ നടത്തിയ സര്‍വേ വെളിപ്പെടുത്തുന്നു. ഇതിനാവശ്യമായ വിവരങ്ങള്‍ രാജ്യത്തുടനീളമുള്ള 37 ആശുപത്രികളില്‍ നിന്നാണ് ശേഖരിച്ചതെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ ബല്‍റാം ഭാര്‍ഗവ പറഞ്ഞു.ശരാശരി 44 വയസ്സ് വരെയുള്ള ആളുകളെയാണ് മൂന്നാം തരംഗത്തില്‍ കൊറോണ ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ തരംഗങ്ങളില്‍ ശരാശരി 55 വയസ്സുള്ള രോഗബാധിതരെയായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇക്കുറി വൈറസ് ബാധിക്കുന്നത് പ്രായം കുറഞ്ഞ ആളുകളെയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് ഐസിഎംആര്‍ അറിയിച്ചു.

‘മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ള യുവാക്കളെയും മദ്ധ്യവയസ്‌ക്കരെയുമാണ് മൂന്നാം തരംഗം ബാധിച്ചിരിക്കുന്നത്. കണക്കുകള്‍ പ്രകാരം മൂന്നാം തരംഗത്തില്‍ രോഗം ബാധിച്ച 46 ശതമാനം ആളുകള്‍ക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ചെറിയ പ്രായത്തില്‍ തന്നെ ചിലര്‍ക്ക് പ്രതിരോധ ശേഷി തീരെ കുറഞ്ഞ അളവിലാണ് പ്രകടമായത്’ ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കി. നിലവില്‍ ഇന്ത്യയില്‍ മൂന്നാം തരംഗത്തിന്റെ തീവ്രത കുറഞ്ഞുകൊണ്ടിരിക്കുകയാണ്. രണ്ടാം തരംഗത്തിനെ അപേക്ഷിച്ച്‌ മൂന്നാം തരംഗത്തില്‍ മരണ നിരക്ക് വളരെ ഉയര്‍ന്ന് നില്‍ക്കുന്നു. മാത്രമല്ല, വൈറസ് ബാധിതനാകുന്ന ആളുകളില്‍ ചിലര്‍ക്ക് മാത്രമാണ് കാര്യമായ ലക്ഷണങ്ങള്‍ പ്രകടമാകുന്നത്.

ഇതെല്ലാം ഒന്ന്, രണ്ട് എന്നീ തരംഗങ്ങളില്‍ നിന്നും മൂന്നാം തരംഗത്തെ വ്യത്യസ്തമാക്കുന്നൂ എന്നും ഡോ ബല്‍റാം ഭാര്‍ഗവ കൂട്ടിച്ചേര്‍ത്തു.മൂന്നാം തരംഗത്തില്‍ സാധാരണ വൈറല്‍ പനിയുമായി എത്തുന്ന ആളുകളാണ് കൂടുതലായും രോബാധിതരാകുന്നത്. മണം, രുചി എന്നിവ നഷ്ടപ്പെടുന്നവര്‍ ചുരുക്കമാണ്. ശ്വാസ തടസ്സം, മൂക്കൊലിപ്പ്, തൊണ്ട വേദന, ചുമ എന്നിവയാണ് മൂന്നാം തരംഗത്തിലെ പ്രധാന രോഗലക്ഷണങ്ങള്‍. കൂടാതെ, മറ്റ് തരംഗങ്ങളില്‍ ആളുകള്‍ പ്രതിരോധത്തിനായി പാരസെറ്റമോള്‍ അടങ്ങിയ മരുന്നുകള്‍ കൂടുതലായി കഴിച്ചിരുന്നു. എന്നാല്‍ താരതമ്യേന മൂന്നാം തരംഗത്തില്‍ മരുന്നിന്റെ ഉപയോഗം കുറവായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...

മരുന്നുകൾ ഉപഭോഗ വസ്തുക്കളല്ല, ഓഫറുകൾ നൽകരുത്; ഡിസ്കൗണ്ടുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി ഡൽഹി ഡ്രഗ്സ് കൺട്രോൾ...

0
ന്യൂഡല്‍ഹി: മരുന്നുകള്‍ക്ക് 60% മുതല്‍ 80% വരെ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്ന...