സര്‍വ്വേ കല്ലുകള്‍ പിഴുതെറിഞ്ഞ് തങ്ങള്‍ ജയിലില്‍ പോകും, സാധാരണക്കാരെ ജയിലിലേക്ക് വിടില്ല : വി.ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സില്‍വര്‍ ലൈന്‍ പദ്ധതിക്ക് എതിരായ സമരത്തില്‍ നിന്നും യു.ഡി.എഫ് പിന്മാറില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സില്‍വര്‍ ലൈന്‍ സര്‍വ്വേ കല്ലുകള്‍ പിഴുതെറിഞ്ഞ് തങ്ങള്‍ ജയിലില്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് നേതാക്കള്‍ ജയിലില്‍ പോകാന്‍ തയ്യാറാണ്. വിഷയത്തില്‍ സാധാരണക്കാരെ ജയിലിലേക്ക് വിടില്ല. പദ്ധതിക്ക് പിന്നില്‍ വന്‍ അഴിമതി നടക്കുന്നുണ്ടെന്നും സതീശന്‍ ആരോപിച്ചു. സില്‍വര്‍ ലൈന് എതിരായ സമരത്തില്‍ സാധാരണക്കാരാണ് ഉള്ളത്. സി.പി.എമ്മിന് നന്ദിഗ്രാമില്‍ സംഭവിച്ചത് ഇവിടെയും ആവര്‍ത്തിക്കും. ധാര്‍ഷ്ട്യത്തിനും ഭീഷണിക്കും പാര്‍ട്ടി വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കെ.സി വേണുഗോപാലിന് എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളോടും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ‘ഒരു സംഘം പ്രവര്‍ത്തകര്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ മനഃപൂര്‍വ്വം ശ്രമിക്കുകയാണ്. സംഭവത്തില്‍ ഇവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് അച്ചടക്ക സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്’ സതീശന്‍ അറിയിച്ചു. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് എതിരെ പ്രതിഷേധിക്കുന്നവരോട് പോലീസ് കാണിക്കുന്ന അതിക്രമം കോണ്‍ഗ്രസ് പാര്‍ലമെന്‍റിലും ഉന്നയിച്ചു. പോലീസിന്റെ അതിക്രമത്തിന് എതിരെ കെ.മുരളീധരന്‍ എംപി ലോകസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ജനങ്ങള്‍ക്കെതിരായ പോലീസിന്റെ അതിക്രമം പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്നും, സംസ്ഥാനത്തെ സാഹചര്യം ക്രമസമാധാന തകര്‍ച്ചയിലേക്ക് നീങ്ങുകയാണെന്നും കെ.മുരളീധരന്‍ നോട്ടീസില്‍ പ്രതിപാദിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...