ജീവിതത്തിലുണ്ടായ തിക്താനുഭവത്തേക്കാള്‍ വലിയ അനുഭവമാണ് ഇടത് നേതാക്കളില്‍ നിന്ന് നടിക്കുണ്ടായതെന്ന് വി.ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജീവിതത്തിലുണ്ടായ തിക്താനുഭവത്തേക്കാള്‍ വലിയ തിക്താനുഭവമാണ് ഇടത് നേതാക്കളില്‍ നിന്ന് ആക്രമിക്കപ്പെട്ട നടിക്കുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോടിയേരി പറഞ്ഞത് നടി കോടതിയെ സമീപിച്ചതില്‍ ദുരൂഹതയുണ്ടെന്നാണ്. ദുരൂഹതയുള്ള കേസ് ആണെങ്കില്‍ എന്തിനാണ് മുഖ്യമന്ത്രി അതിജീവിതയെ കണ്ടതെന്നും സതീശന്‍ ചോദിച്ചു. കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള ഇടത് നേതാക്കള്‍ അതിജീവിതയെ വളഞ്ഞിട്ട് ആക്രമിച്ചു. അതിജീവിത ഹൈകോടതിയെ സമീപിച്ചതിനെ യു.ഡി.എഫിന്റെ തലയില്‍ കെട്ടിവെച്ചു. ശരിയായ രീതിയില്‍ കേസിന്റെ അന്വേഷണം നടക്കണമെന്നും മുഖ്യമന്ത്രി ആക്രമിക്കപ്പെട്ട നടിയെ കണ്ടതിനെ സ്വാഗതം ചെയ്യുന്നുവെന്നും സതീശന്‍ പറഞ്ഞു.

തുടരന്വേഷണത്തിന്റെ സമയപരിധി കഴിയുന്നത് കൊണ്ടാണ് നടി കോടതിയെ സമീപിച്ചത്. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം കോടതിയില്‍ പോയാല്‍ മതിയെന്ന് തീരുമാനിക്കാന്‍ ഈ സാഹചര്യത്തില്‍ സാധിക്കുമോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. കോടിയേരി ബാലകൃഷ്ണനും ഇ.പി ജയരാജനും എം.എം മണിയും ആന്റണി രാജുവും നടിയെ അപമാനിച്ചതിന് മാപ്പ് പറഞ്ഞ് പ്രസ്താവന പിന്‍വലിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലിഫ്റ്റിൽനിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ താഴേക്ക് പതിച്ചു; ഗുരുതരമായി പരിക്കേറ്റ സ്ത്രീക്ക് ദാരുണാന്ത്യം

0
ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ അപ്പാര്‍ട്ട്‌മെൻ്റിലെ ലിഫ്റ്റ് അപകടത്തില്‍ പെട്ട്...

പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം

0
പുന്നമൂട്: പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം. നേമം പോലീസ്...

ഓണക്കാലത്ത് സജീവമായി സ്പാകൾ കേന്ദ്രീച്ചുള്ള ലഹരിവില്പന സംഘം

0
തളിപ്പുഴ: സമൂഹത്തിന് വിപത്തായ ലഹരിയെ പലവിധേനയും പോലീസും ഗവണ്മെന്റും ചേർന്ന്...

ഓണത്തിന് കോട്ടയം വഴി മൂന്ന് പ്രത്യേക ട്രെയിനുകള്‍ കൂടി

0
ന്യൂഡൽഹി: ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കോട്ടയം വഴി...