രാജി വെയ്ക്കണമെന്ന ആവശ്യം അംഗീകരിച്ചതിനെ സ്വാഗതം ചെയ്യുന്നു : വി.ഡി.സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഭരണഘടനയെയും അതിന്റെ ശിൽപ്പികളെയും അപകീർത്തിപ്പെടുത്തിയ മന്ത്രി സജി ചെറിയാൻ രാജി വെയ്ക്കണമെന്ന ആവശ്യം അംഗീകരിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം എംഎൽഎ സ്ഥാനം കൂടി രാജിവെയ്ക്കുന്നതാണ് ഉചിതമെന്നും  പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എന്നാൽ രാജി വെച്ചപ്പോഴും പ്രസംഗത്തെ അദ്ദേഹം തള്ളിപ്പറയാതെ അതില്‍ ഉറച്ചു നിൽക്കുന്നത് അദ്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയും മുഖ്യമന്ത്രിയും രാജി ആവശ്യപ്പെട്ടിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞതിന്റെ അർഥം ഭരണഘടനയെ തള്ളിപ്പറഞ്ഞ അദ്ദേഹത്തിന്റെ അഭിപ്രായം പാർട്ടി അംഗീകരിക്കുന്നു എന്നാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും സിപിഎം ദേശീയ, സംസ്ഥാന നേതൃത്വങ്ങളും നിലപാട് വ്യക്തമാക്കണം. ജനാധിപത്യം, മതേതരത്വം എന്നീ ആശയങ്ങൾ ഭരണഘടനയിൽ ഉള്‍പ്പെടുത്തിയതിനെതിരെ സംഘപരിവാറിനും ആർഎസ്എസ് നേതാക്കളും പറഞ്ഞ അതേ കാര്യമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ മന്ത്രിയും ആവർത്തിച്ചത്.

ഇക്കാര്യത്തിൽ സിപിഎം നിലപാട് വ്യക്തമാക്കണം. ഉത്തരമില്ലാത്തപ്പോഴുള്ള സ്ഥിരം ആയുധമായ മൗനമാണ് മുഖ്യമന്ത്രി ഇപ്പോഴും പ്രയോഗിക്കുന്നത്. ഭരണഘടനയെ അപകീർത്തിപ്പെടുത്തിയതു ക്രിമിനൽ കുറ്റമാണ്. അതിൽ പോലീസ് നടപടിയുമായി മുന്നോട്ടു പോകണമെന്നും സതീശൻ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മകളുടെ വിവാഹത്തിന് വാങ്ങിയ സ്വർണം കവർന്നു ; തൃശൂരിൽ വസ്ത്ര വ്യാപാരിക്ക് നഷ്ടമായത് 50...

0
തൃശൂർ: തൃശൂർ പേരാമംഗലത്ത് അൻപത് പവന്റെ കവർച്ച. തുണിക്കട ഉടമയുടെ വീട്ടിലാണ്...

ശിക്ഷാകാലാവധി പൂർത്തിയാക്കിയ സിഖ് തടവുകാരെ വിട്ടയയ്ക്കണം ; പഞ്ചാബിൽ ഏഴ് മണിക്കൂർ ഹർത്താൽ

0
ചണ്ഡീഗഢ് : ശിക്ഷാകാലാവധി പൂർത്തിയാക്കിയിട്ടും പതിറ്റാണ്ടുകളായി ജയിലിൽ തുടരുന്ന സിഖ് തടവുകാരുടെ...

ഓണം : ഗുരുവായൂരിൽ 25 മുതൽ 28 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക്...

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 25 മുതൽ 28 വരെ രാവിലെ...

കേരളത്തിലെ ഉയർന്ന ഉൽപ്പാദനച്ചെലവ് ; 2027 സീസണിൽ കൊപ്രയ്ക്ക് ഉയർന്ന താങ്ങുവില പ്രഖ്യാപിക്കണം :...

0
തിരുവനന്തപുരം: കേരളത്തിലെ നാളികേര കർഷകർ നേരിടുന്ന ഉയർന്ന ഉൽപ്പാദനച്ചെലവും വരുമാനത്തിലെ കുറവും...