മുഖ്യമന്ത്രി ഇപ്പോൾ നിവർന്നു നിൽക്കുന്ന ബി.ജെ.പിയുടെ ഊന്നുവടി കോൺഗ്രസിന് ആവശ്യമില്ല – വി.ഡി. സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുഖ്യമന്ത്രി ഇപ്പോള്‍ നിവര്‍ന്നു നില്‍ക്കുന്ന ഊന്നുവടി കേരളത്തിലെ യു.ഡി.എഫിനോ കോണ്‍ഗ്രസിനോ ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരളത്തിലെ ​കോ​ണ്‍ഗ്രസിന് ഉയര്‍ന്നു നില്‍ക്കാനുള്ള ഊന്നുവടികളൊന്നും എല്‍.ഡി.എഫില്‍ ഇല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു പ്രതിപക്ഷ നേതാവ്. സ്വര്‍ണക്കടത്ത് കേസുകളില്‍ നിന്നു രക്ഷപ്പെടാന്‍ ബി.ജെ.പി ദേശീയ നേതൃത്വം നല്‍കിയ ഊന്നു വടിയിലാണ് മുഖ്യമന്ത്രി നിവര്‍ന്നു നില്‍ക്കുന്നത്. ആ ഊന്നുവടി തങ്ങള്‍ക്കു വേണ്ടെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

യു.ഡി.എഫ് ജനകീയ അടിത്തറ വിപുലപ്പെടുത്തുന്നതില്‍ മുഖ്യമന്ത്രി എന്തിനാണ് അസ്വസ്ഥനാകുന്നതെന്ന് സതീശന്‍ ചോദിച്ചു. ഈയടുത്ത കാലത്ത് മുഖ്യമന്ത്രിയുടെ അരക്ഷിത ബോധം വല്ലാതെ വര്‍ധിച്ചിരിക്കുകയാണ്. ആ അരക്ഷിതബോധമാണ് മറ്റുള്ളവരെ പരിഹസിക്കാനും അവരുടെ മേല്‍ കുതിര കയറാനും അദ്ദേഹത്തെ ​പ്രേരിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ മന്ത്രിസഭയിലിരുന്ന ഒരു മന്ത്രി ഒരു പത്രത്തിനെതിരെ വിദേശ ഭരണാധികാരിക്ക് കത്തെഴുതിയത് അദ്ദേഹം അറിഞ്ഞിട്ടുപോലുമില്ല. ഇതെ കുറിച്ച്‌ കെ.ടി. ജലീലിനോട് സംസാരിക്കാന്‍ മുഖ്യമന്ത്രിക്ക് ഇതുവരെ സമയം കിട്ടിയിട്ടില്ല. അത് അദ്ഭുതപ്പെടുത്തുന്ന കാര്യമാണെന്നും വി.ഡി. സതീശന്‍ പരിഹസിച്ചു. കേരളത്തിലെയും ഇന്ത്യയിലെയും കോണ്‍ഗ്രസ് വലതുപക്ഷ പാര്‍ട്ടിയല്ല. നെഹ്റുവിയന്‍ സോഷ്യലിസത്തില്‍ വിശ്വസിക്കുന്നവരാണ് ഞങ്ങള്‍. ഇന്ന് മോദി ഭരണകൂടമാണ് തീവ്ര വലതുപക്ഷ നിലപാട് സ്വീകരിക്കുന്നത്. അതിന് പിന്നാലെയാണ് കേരളത്തിലെ സര്‍ക്കാരും ഇടതുപക്ഷവുമെന്നും പ്രതിപക്ഷ നേതാവ് ​ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോഹൻലാൽ സിനിമയുടെ ചിത്രീകരണം സന്നിധാനത്ത് നടക്കില്ല; വനംവകുപ്പ് അനുമതി നിഷേധിച്ചു

0
തിരുവനന്തപുരം: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം അതിമനോഹരത്തിന്റെ ചിത്രീകരണം...

എയർ ഇന്ത്യയിൽ നടത്തിയ പരിശോധനയിൽ രണ്ട് പൈലറ്റുമാർ കൂടി പ്രാഥമിക ഡ്രഗ് ടെസ്റ്റിൽ പരാജയപ്പെട്ടു

0
ഡൽഹി: ഫുക്കറ്റിൽ നിന്നും ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം ആകാശത്ത്...

കോഴിക്കോട് മദ്യലഹരിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപ്പറമ്പിൽ മദ്യലഹരിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു. 64...

നെടുമ്പാശ്ശേരിയില്‍ ഹോട്ടലില്‍ വന്‍ തീപിടുത്തം

0
കൊച്ചി: നെടുമ്പാശ്ശേരിയില്‍ ഹോട്ടലില്‍ വന്‍ തീപിടുത്തം. അത്താണിയിലെ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിലാണ്...