മന്ത്രി റിയാസ് തന്നെ പഠിപ്പിക്കാന്‍ വരണ്ട ; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:നെടുമ്പാശ്ശേരിയില്‍ റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ രൂക്ഷമായി വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പി.ഡബ്ല്യു.ഡിയുടെ എന്‍.എച്ച്‌ സെക്ഷന്റെ  കീഴിലുള്ള റോഡുകളില്‍ കുഴികളുണ്ടെങ്കില്‍ അതിന്റെ  ഉത്തരവാദിത്തം അവര്‍ക്കാണെന്ന് വി.ഡി സതീശന്‍ പറഞ്ഞു.

മന്ത്രി തന്നെ പഠിപ്പിക്കാന്‍ വരേണ്ടെന്നും വര്‍ഷങ്ങളായി തങ്ങള്‍ ഇത് കൈകാര്യം ചെയ്യുന്നുണ്ടെന്നും റിയാസിന്റെ പരിചയക്കുറവാണെന്നും വിഡി സതീശന്‍ പറഞ്ഞു. കുഴികള്‍ പ്രീ-മണ്‍സൂണ്‍ പീരിയഡില്‍ അടക്കാന്‍ ഒരു ശ്രമവും നടത്തിയിട്ടില്ല എന്നും കുഴിയടക്കാന്‍ പോലും തയ്യാറല്ലെങ്കില്‍ പിന്നെന്തിനാണ് ടോള്‍ പിരിക്കുന്നത് എന്നും സതീശന്‍ ചോദിച്ചു.

റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവയ്ക്ക് ഒരു ചീഫ് എഞ്ചിനീയര്‍ ഉള്ളതുപോലെ, എന്‍എച്ച്‌ വിഭാഗത്തിലും ഒരു ചീഫ് എഞ്ചിനീയര്‍, മൂന്ന് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍മാര്‍, 1,000ഓളം ഓഫീസര്‍മാര്‍ എന്നിവര്‍ ഓരോ ജില്ലയിലും ഉണ്ടാകും. ഇന്നലെ അദ്ദേഹം മുന്‍ പ്രതിപക്ഷ നേതാവിനെക്കുറിച്ച്‌ സംസാരിച്ചിരുന്നു. മുന്‍ പ്രതിപക്ഷ നേതാവിന്റെ  ജില്ലയിലെ ഹരിപ്പാട് മുതല്‍ കായംകുളം വരെയുള്ള റോഡുകള്‍ പി.ഡബ്ല്യു.ഡിക്ക് കീഴിലുള്ള എന്‍.എച്ച്‌ ഡിവിഷനിലാണ്. ആ റോഡുകളില്‍ കുഴികള്‍ വന്നാല്‍ ചുമതല പിഡബ്ല്യുഡിയുടെ എന്‍എച്ച്‌ വകുപ്പിനാണ്. മന്ത്രി എന്നെ പഠിപ്പിക്കാന്‍ വരരുത്. വര്‍ഷങ്ങളായി ഞങ്ങള്‍ ഇത് കൈകാര്യം ചെയ്യുന്നു. അദ്ദേഹത്തിന്റെ പരിചയ കുറവാണ്,’ വിഡി സതീശന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...

ഇറാൻ സംഘർഷം : പസഫിക്കിലെ കാവൽ കുറച്ച് അമേരിക്ക

0
വാഷിങ്ടൺ : ഇറാനുമായുള്ള സൈനിക സംഘർഷം ശക്തമായതോടെ പസഫിക് മേഖലയിലെ തങ്ങളുടെ...

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...

ജൂൺ 2026 ലെ യുജിസി-നെറ്റ് പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കി

0
ഡൽഹി: ജൂൺ 2026 ലെ യുജിസി-നെറ്റ് പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കി...