സംസ്ഥാനത്ത് ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം ; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : സംസ്ഥാനത്ത് ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംസ്ഥാനം ഗുണ്ടാ കോറിഡോര്‍ ആയി. മയക്കുമരുന്നിന്‍റെ ആസ്ഥാനമായി. സ്വര്‍ണ്ണക്കള്ളക്കടത്തിന്‍റെ കേന്ദ്രമായി. കൊലപാതകങ്ങള്‍ അത് രാഷ്ട്രീയമായാലും വര്‍ഗീയമായാലും ഗുണ്ടാ കൊലപാതകമായാലും പാടില്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാടെന്നും പ്രതിപക്ഷ നേതാവ് മലപ്പുറത്ത് പറഞ്ഞു.

സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് പോലീസിനെ പോലെ ശേഷിയുണ്ടായിരുന്ന കേരള പോലീസിനെ കയ്യും കാലും കെട്ടിയിട്ടിയിരിക്കുകയാണ്. എകെജി സെന്‍ററിലെ വിഷയത്തില്‍ പോലീസ് സ്വതന്ത്രമായി അന്വേഷിച്ചാല്‍ സിപിഎം നേതാക്കളില്‍ എത്തിച്ചേരും. പാലക്കാട് കൊലപാതകത്തിലും സ്വതന്ത്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കശ്മീരിനെ കുറിച്ച്‌ കെ.ടി ജലീല്‍ നടത്തിയത് രാജ്യദ്രോഹ പരാമര്‍ശമാണ്. ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്കും ദേശ താല്‍പര്യങ്ങള്‍ക്കും വിരുദ്ധമായ പരാമര്‍ശമാണ് ജലീല്‍ നടത്തിയത്. പാക് അധീന കാശ്മീരിനെ ആസാദ് കാശ്മീര്‍ എന്നും ഇന്ത്യയുടെ ഭാഗമായ ജമ്മു കാശ്മീരിനെ ഇന്ത്യന്‍  അധീന കാശ്മീര്‍ എന്നും വിളിക്കുന്നത് പാകിസ്താനാണ്. അതാന് ജലീല്‍ ആവര്‍ത്തിക്കുന്നത്. ജലീലിനെ തള്ളിപ്പറഞ്ഞുവെന്ന് പറയുന്ന സിപിഎം നേതാക്കള്‍ തന്നെ അവരുടെ സഹയാത്രികനാക്കുന്നു. സിപിഎമ്മുകാര്‍ക്ക് പറയാന്‍ പറ്റാത്തത് ജലീലിനെ കൊണ്ട് പറയിപ്പിക്കുന്നു.

സ്വര്‍ണക്കടത്തില്‍ ഇ.ഡി വരണമെന്ന് പറഞ്ഞത് ജലീല്‍ ആണ്. മുഖ്യമന്ത്രി അത് നടത്തി. മാധ്യമം പത്രം ഗള്‍ഫ് രാജ്യങ്ങളില്‍ നിരോധിക്കാന്‍ ജലീല്‍ ഇടപെട്ടതിനെ കുറിച്ച്‌ അറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നിയമ ഭേദഗതി ബില്ലിലൂടെ ലോകായുക്തയുടെ പല്ലും നഖവും ഊരിയെടുക്കുകയാണ്. ആ ബില്ലില്‍ ഒപ്പിടരുതെന്നാണ് യുഡിഎഫ് ഗവര്‍ണറോട് ആവശ്യപ്പെട്ടത്. ആ വിഷയത്തില്‍ സിപിഐയുടെ നിലപാട് എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒറ്റ പരാതിയിൽ നൂറിലധികം വോട്ടുകൾ നീക്കം ചെയ്യാൻ ശ്രമം; ഉത്തരാഖണ്ഡിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന് ആക്ഷേപം

0
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നടക്കുന്ന എസ്‌ഐആര്‍ പ്രവര്‍ത്തനത്തില്‍ വ്യാപകമായി വോട്ട് വെട്ടി മാറ്റുന്നു...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...