വള്ളിക്കോട് റോഡ് ഉപരോധം സംഘര്‍ഷാവസ്ഥയിലേയ്ക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റോഡിലെ കുഴിയില്‍ വീണ് യുവാവിന് പരിക്ക് പറ്റിയ സംഭവത്തില്‍ വള്ളിക്കോട് റോഡ് ഉപരോധം സംഘര്‍ഷാവസ്ഥയിലേയ്ക്ക്. അധികാരികളുടെ അനാസ്ഥയും അശ്രദ്ധയും മൂലം കഴിഞ്ഞ ദിവസം ഇവിടെ വെച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടം നടന്നു രണ്ടാം ദിവസം പിന്നിടുമ്പോളും പിഡബ്ല്യൂഡിയുടെ ഭാഗത്തു നിന്നോ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തു നിന്നോ അപകടം നടന്ന ഭാഗം സന്ദര്‍ശിക്കുവാനോ തുടര്‍നടപടികള്‍ സ്വീകരിക്കാനോ വേണ്ട ആര്‍ജ്ജവം ഉണ്ടായില്ലെന്ന് പ്രദേശത്ത് തടിച്ചു കൂടിയ നൂറുകനിക്കിന് ആളുകള്‍ ഒരേ സ്വരത്തില്‍ പറയുന്നു.

ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കന്മാരും അണികളും പ്രദേശവാസികളും തടിച്ചു കൂടിയ റോഡില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പോലീസിനെ വിന്യസിച്ചിട്ടുണ്ട്. റോഡിന്‍റെ ശോചനീയവസ്ഥയില്‍ പരിഹാരമാകാതെ പിരിഞ്ഞു  പോകില്ലെന്ന നിലപാടിലാണ് വള്ളിക്കോട് തടിച്ചു കൂടിയ ജനങ്ങള്‍. നൂറുകണക്കിന് വാഹനങ്ങളും സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളും  കാല്‍നടയാത്രക്കാരും ആശ്രയിക്കുന്ന റോഡ് തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. റോഡ് പുതുക്കി പണിയണമെന്ന നാട്ടുകാരുടെ അപേക്ഷകള്‍ക്ക് ഉദ്യോഗസ്ഥ വൃന്ദം പുല്ലു വിലയാണ് കല്‍പ്പിച്ചത്.

കഴിഞ്ഞ ദിവസം നടന്ന അപകടത്തില്‍ തലയിലൂടെ ഇരുമ്പ് കമ്പി തുളച്ചു കയറി പരിക്ക് പറ്റിയ യുവാവിന്‍റെ നില ഇപ്പോഴും ഗുരുതമായി തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ മുതല്‍ വള്ളിക്കോട് ജംഗ്ഷനിലേക്ക് പ്രതിക്ഷേധവുമായി ആളുകള്‍ എത്തിത്തുടങ്ങിയിരുന്നു . ശാശ്വത പരിഹാരം ലഭിക്കാതെ പിന്‍വാങ്ങില്ലെന്ന ശക്തമായ നിലപാടിലാണ് രാഷ്ട്രീയം മറന്ന് തടിച്ചു കൂടിയ ജനങ്ങള്‍ പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാണിജ്യ വിക്ഷേപണ വാഹനങ്ങളുടെ നിർമ്മാണം സ്വകാര്യ കമ്പനികൾക്ക്; ഐഎസ്ആർഒ ഇനി ഗവേഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും

0
ന്യൂഡല്‍ഹി: വിക്ഷേപണ വാഹനങ്ങളും ഉപഗ്രഹങ്ങളും നിര്‍മിക്കുന്നതില്‍ നിന്നും ഐഎസ്ആര്‍ഒ പൂര്‍ണമായും പിന്മാറുന്നുവെന്ന്...

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...