Saturday, May 18, 2024 9:29 am

കോവിഡ് മരണം സ്ഥിരീകരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് മരണം സ്ഥിരീകരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മരണ കാരണങ്ങള്‍ നിശ്ചയിക്കുന്ന ഐ.സി.എം.ആര്‍, ഡബ്ല്യൂ.എച്ച്‌.ഒ എന്നിവയുടെ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ ലംഘിച്ചതാണ് പ്രശ്നം. പോസിറ്റീവ് ആയി സ്ഥിരീകരിച്ചതും ലക്ഷണങ്ങള്‍ വെച്ച്‌ കോവിഡ് ആകാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍ സ്ഥിരീകരിക്കുന്നതുമായ കേസുകളില്‍ രോഗി പിന്നീട് മരിച്ചാല്‍ കോവിഡ് മരണമായി കണക്കാക്കാം എന്നാണ് ഡബ്ല്യൂ.എച്ച്‌.ഒ നിര്‍വചനം.

അര്‍ബുദം, കരള്‍, വൃക്ക രോഗങ്ങള്‍ അടക്കമുള്ള മാരക രോഗങ്ങളുള്ള ആളുകള്‍ കോവിഡ് വന്ന് മരിച്ചാലും കോവിഡ് മരണമായി കാണണമെന്നും നിര്‍വചനത്തില്‍ പറയുന്നുണ്ട്. അര്‍ബുദം, കരള്‍, വൃക്ക രോഗങ്ങള്‍ വഴിയുള്ള മരണങ്ങള്‍ കോവിഡ് മരണമായി കാണേണ്ടെന്ന് ബന്ധപ്പെട്ടവരില്‍ നിന്ന് നിര്‍ദേശം സംസ്ഥാനത്തൊട്ടാകെ പോയിട്ടുണ്ട്. ഐ.സി.എം.ആര്‍, ഡബ്ല്യൂ.എച്ച്‌.ഒ മാനദണ്ഡ പ്രകാരമുള്ള മുന്‍ മരണങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറാകുമോ എന്നും വി.ഡി സതീശന്‍ നിയമസഭയില്‍ ചോദ്യം ഉന്നയിച്ചു.

ഐ.സി.എം.ആര്‍, ഡബ്ല്യൂ.എച്ച്‌.ഒ എന്നിവയുടെ മാനദണ്ഡങ്ങള്‍ പ്രകാരമാണ് കോവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ കണക്കാക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് മറുപടി നല്‍കി. കോവിഡ് പിടിപ്പെട്ട് മരിച്ചയാളെ അങ്ങനെ തന്നെ രേഖപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിൽ ‘ജപ്പാൻ വൈലറ്റ് ‘കരനെൽകൃഷി തുടങ്ങി

0
പന്തളം : പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിൽ 'ജപ്പാൻ വൈലറ്റ് 'കരനെൽകൃഷി തുടങ്ങി....

അരളിച്ചെടിയുടെ വിഷം ഹൃദയാഘാതത്തിന് കാരണമായി ; സൂര്യയുടെ മരണത്തില്‍ പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്

0
ആലപ്പുഴ: പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സൂര്യ സുരേന്ദ്രന്‍ (24) വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ്...

ആ​ലു​വ​യി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അപകടം ; ആർക്കും പരിക്കില്ല

0
ആ​ലു​വ: അ​ട്ട​ക്കാ​ട് ക​ണ്ടെ​യ്ന​ർ ലോ​റി വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. അ​ട്ട​ക്കാ​ട് അ​ലി​കു​ഞ്ഞി​ന്‍റെ വീ​ട്ടി​ലേ​ക്കാ​ണ്...

മാണിയെ മുഖ്യമന്ത്രിയാക്കാൻ സിപിഎം ശ്രമിച്ചെന്ന് നന്ദകുമാർ ; തടസ്സംനിന്നത് ജോസ് കെ. മാണിയെന്ന് പിസി...

0
കൊച്ചി: സോളാർ സമരം മൂർധന്യത്തിൽനിൽക്കെ കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കാൻ സി.പി.എം. ശ്രമിച്ചിരുന്നതായി...