തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡ് ആരുടെ വട്ടാണെന്നറിയില്ലെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവനയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശന്. വിജിലന്‍സിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയെക്കുറിച്ച് മറ്റൊരു മന്ത്രി ഇങ്ങനെ പറയാമോ എന്നു ചോദിച്ച സതീശന്, കൂട്ടുത്തരവാദിത്തിന്റെ കാര്യവും ചൂണ്ടിക്കാട്ടി.
നേരത്തെ, കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡിനെ തള്ളി ധനമന്ത്രി തോമസ് ഐസക്ക് രംഗത്തെത്തിയിരുന്നു. വിജിലന്‍സ് റെയ്ഡ് ഇപ്പോള്‍ വേണ്ടായിരുന്നുവെന്ന് നിയമം എന്തെന്ന് തീരുമാനിക്കേണ്ടത് വിജിലന്‍സല്ലെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കെഎസ്എഫ്ഇ ഓഫീസുകളില്‍ ശനിയാഴ്ച രാവിലെയാണ് റെയ്ഡ് നടന്നത്. വിജിലന്‍സ് കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇരുപതോളം ഓഫീസുകളില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ചിട്ടികളില്‍ ആളെണ്ണം പെരുപ്പിച്ചു കാട്ടി ചില മാനേജര്‍മാര്‍ തട്ടിപ്പ് നടത്തിയതായി വിജിലന്‍സ് കണ്ടെത്തല്‍.