കെ സുധാകരന്‍ വിഷയത്തില്‍ ഇടപെട്ടത് മാന്യമായി, പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് വി ഡി സതീശൻ : പി വി അന്‍വര്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: തെരഞ്ഞെടുപ്പില്‍ അന്‍വറുമായുള്ള സഹകരണത്തില്‍ വി ഡി സതീശന്റെ നിലപാട് വേണ്ടിയിരുന്നില്ലെന്ന കെ സുധാകരന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി പി വി അന്‍വര്‍. കെ സുധാകരന്‍ വിഷയത്തില്‍ മാന്യമായാണ് ഇടപെട്ടതെന്നും പൊളിറ്റിക്കല്‍ നെക്സസിന്റെ ഭാഗമായ വി ഡി സതീശനാണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചതെന്നും അന്‍വര്‍ പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ ഈ നെക്സസിന്റെ ഭാഗമല്ലെന്നാണ് മനസിലാക്കുന്നത്. പോരാട്ടങ്ങള്‍ നടത്തി വന്ന വ്യക്തിയാണ് സുധാകരന്‍. വി ഡി സതീശന്‍ പാര്‍ട്ടിക്ക് വേണ്ടി വിയര്‍പ്പൊഴുക്കിയിട്ടില്ലെന്നും അന്‍വര്‍ ആഞ്ഞടിച്ചു. പ്രവര്‍ത്തകര്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്ന നേതാവാണ് കെ സുധാകരന്‍. ബിജെപിയെ തോല്‍പ്പിക്കുക എന്നത് ഒരു അനിവാര്യതയാണെന്ന് മനസിലാക്കിയാണ് കെ സുധാകരന്‍ തന്റെ പാര്‍ട്ടിയോട് സഹകരിക്കാമെന്ന് തീരുമാനമെടുത്തത.് അത് കെ സുധാകരന്റെ രാഷ്ട്രീയ തിരിച്ചറിവാണ്. വി ഡി സതീശന്‍ ഒരു പൊളിറ്റിക്കല്‍ നെക്സസിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെയാണ് ഇടതുപക്ഷം പറവൂരില്‍ സതീശനെതിരെ നാട്ടില്‍ പോലും ആര്‍ക്കും അറിയാത്ത ദുര്‍ബല സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നത്. ത്യാഗം സഹിക്കാതെ നേതാവായ ആളാണ് വി ഡി സതീശനെന്നും അന്‍വര്‍ പറഞ്ഞു. അനുഭവ സമ്പത്തില്ലാത്ത വി ഡി സതീശന് ആകെയുള്ളത് കുറച്ച് ധിക്കാരമാണെന്ന് അന്‍വര്‍ പരിഹസിച്ചു. പാര്‍ട്ടിക്ക് വേണ്ടി കേസുണ്ടാക്കിയിട്ടില്ലാത്ത സതീശന്റെ പേരില്‍ ആകെയുള്ളത് പുനര്‍ജനിയുമായി ബന്ധപ്പെട്ട കേസാണ്. പൊലീസുമായി ഏറ്റുമുട്ടാനോ തല്ലുകൊള്ളാനോ സതീശനുണ്ടായിട്ടില്ല. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകുമായിരുന്ന ഒരു ഘട്ടത്തില്‍ തന്റെ ഗുരുവായിരുന്ന ആളെ വെട്ടിയാണ് സതീശന്‍ ആ സ്ഥാനത്തെത്തുന്നത്. കെ സുധാകരനും വി ഡി സതീശനും തമ്മില്‍ ആനയും അമ്പാരിയും തമ്മിലുള്ള വ്യത്യാസമുണ്ട്. വി ഡി സതീശന്‍ തന്നെ അപമാനിച്ചു. അദ്ദേഹത്തില്‍ നിന്ന് താന്‍ അതേ പ്രതീക്ഷിക്കുന്നുള്ളൂവെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംഎൽഎ കെയർ ; റാന്നിയില്‍ 8,000 കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി: പ്രളയത്തിന്റെ കെടുതികൾ നേരിടുന്ന റാന്നിയിലെ ജനങ്ങൾക്കും പ്രയാസമനുഭവിക്കുന്ന സാധാരണക്കാർക്കും 8000...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

0
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ...

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...