അറയ്ക്കല്‍ ബീവിയെ കെട്ടാന്‍ അരസമ്മതം ; ലീഗിന്റെ കാര്യത്തില്‍ സിപിഐഎം നിലപാടിനെ പരിഹസിച്ച് വിഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

എറണാകുളം: ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പച്ചക്കള്ളമാണ് പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഉത്തരത്തിലുള്ളത് എടുക്കാന്‍ ശ്രമിക്കുമ്പോള്‍ കക്ഷത്തിലുള്ളത് പോകരുതെന്നാണ് പരിഹാസം. ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ മുസ്ലിം ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ചിട്ടേ ഉള്ളൂ. പോയിട്ടിട്ടല്ലോ എന്ന് വി ഡി സതീശന്‍ ചോദിച്ചു. അറക്കല്‍ ബീവിയെ കെട്ടാന്‍ അരസമ്മതം എന്നതാണ് ലീഗിന്റെ കാര്യത്തില്‍ സിപിഐഎം നിലപാട്. ഏകീകൃത സിവില്‍ കോഡില്‍ സിപിഐഎമ്മിനാണ് അവ്യക്തതയുള്ളത്. അത് മറച്ചുപിടിക്കാനുള്ള ശ്രമമാണ് സിപിഐഎം നടത്തുന്നതെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

സിവില്‍ കോഡ് വിഷയത്തില്‍ അഴിമതിക്കാരായ സിപിഐഎമ്മുമായി ചേര്‍ന്ന് സമരത്തിനില്ല. നയരേഖ തള്ളിപ്പറയാന്‍ സിപിഐഎം തയ്യാറുണ്ടോ എന്നും വിഡി സതീശന്‍ ചോദിച്ചു. ഏക സിവില്‍ കോഡിനെതിരെയുള്ള സിപിഐഎം സെമിനാറില്‍ പങ്കെടുക്കുമെന്നാണ് സമസ്തയുടെ നിലപാട്. സിപിഐഎമ്മിന്റെ ക്ഷണം സമസ്ത സ്വീകരിച്ചിട്ടുണ്ട്. സെമിനാര്‍ ഈ മാസം 15ന് കോഴിക്കോടാണ് നടക്കുന്നത്. ഏക സിവില്‍ കോഡ് പിന്‍വലിക്കണം, പ്രധാനമന്ത്രിയെ നേരില്‍ കാണും. ഏക സിവില്‍ കോഡ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നല്‍കും, മറുപടി അനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അട്ടപ്പാടി ഇരട്ടക്കൊലപാതകം ; പ്രതിയെ പിടികൂടി പോലീസ്

0
പാലക്കാട്: അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതിയെ പിടികൂടി പോലീസ്. പശ്ചിമ ബംഗാൾ സ്വദേശിയായ...

ഏനാത്ത് പാലത്തിന്റെ കൈവരിക്ക് മുകളില്‍ സംരക്ഷണ വേലി സ്ഥാപിച്ചു

0
അടൂര്‍ : നദിയില്‍ വീണ് അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ഏനാത്ത് പാലത്തിന്റെ  ഉയരം...

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി പുതിയ സ്പോൺസർഷിപ്പ് പദ്ധതി ആരംഭിച്ചു

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യം...

സൗദിയെ വിറപ്പിച്ച് ഹൂതികളുടെ ആക്രമണം ; ലക്ഷ്യം എണ്ണ കേന്ദ്രങ്ങളും പ്രധാന നഗരങ്ങളും

0
റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതികൾ...