ഇന്ത്യാ ചരിത്രത്തില്‍ നടക്കാത്ത ഐതിഹാസിക സമരം ; രാഹുല്‍ ​ഗാന്ധി നടത്തുന്നത് ചരിത്ര യാത്രയാണെന്ന് വി.ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ത്യാ ചരിത്രത്തില്‍ നടക്കാത്ത ഐതിഹാസിക സമരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നും അനുഭാവികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നുമെല്ലാം യാത്രയ്‌ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും സതീശന്‍ അവകാശപ്പെടുന്നു. മനുഷ്യരെ വിഭജിക്കുന്ന കാലത്ത് ഇന്ത്യക്കാരെ മുഴുവന്‍ ഒന്നിപ്പിക്കാന്‍ വേണ്ടിയുള്ള ചരിത്ര യാത്രയ്‌ക്കാണ് രാഹുല്‍ ഗാന്ധി തുടക്കം കുറിച്ചിരിക്കുന്നതെന്നാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്.

3571 കിലോമീറ്റര്‍ കന്യാകുമാരിയില്‍ നിന്ന് യാത്ര ചെയ്ത് കശ്മീരിലെത്തുന്ന യാത്രയാണിത്. 148 ദിവസമാണ് ഭാരത് ജോഡോ യാത്ര. എല്ലാം ദിവസവും 25 കിലോമീറ്ററാണ് രാഹുല്‍ ഗാന്ധി നടക്കുന്നത്. ദേശീയ തലത്തിലുള്ള ഒരു പദയാത്രയാണിത്. എല്ലാവരെയും ഒന്നിച്ചു മുന്നോട്ട് പോകണമെന്നുള്ള സന്ദേശമാണ് കോണ്‍ഗ്രസ് മുന്നോട്ട് വെയ്‌ക്കുന്നതെന്നും അവിടെ ഇടുങ്ങിയ രാഷ്‌ട്രീയ ചിന്താ​ഗതികള്‍ക്കും അനാവശ്യമായ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് വിലയില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ഭാരത് ജോഡോ യാത്രയെ ഇടതുപക്ഷം വിമര്‍ശിക്കേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഫാസിസ്റ്റുകളെയാണ് കോണ്‍ഗ്രസ് എതിര്‍ക്കുന്നത്. അതിന് ഇടതുപക്ഷം എന്തിനാണ് അസ്വസ്ഥരാകുന്നതെന്ന് അദ്ദേഹം ചോദിച്ചു. വിഴിഞ്ഞം സമരം നടത്തുന്ന ലത്തീന്‍ അതിരൂപതയെയും സമരസമിതിയെയും രാഹുല്‍ ഗാന്ധി കാണുമോ എന്ന മാധ്യമ പ്രവര്‍ത്തകന്‍റെ ചോദ്യത്തിന് രാജ്യത്ത് നടക്കുന്ന എല്ലാ സമരങ്ങള്‍ക്കും നേതൃത്വം നല്‍കുന്നവര്‍ക്കും രാഹുല്‍ ഗാന്ധിയെ കാണാനും ചര്‍ച്ച നടത്താനും അവസരമുണ്ടാകുമെന്ന് വി.ഡി സതീശന്‍ മറുപടി നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...