ഗാനരചയിതാവ് കബിലന്‍റെ  മകള്‍ മരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ് കവിയും ഗാനരചയിതാവുമായ കബിലന്‍റെ  മകള്‍ തൂരിഗൈ (28) യെ മരിച്ച നിലയില്‍ കണ്ടെത്തി. അരുമ്പാക്കം എം.എം.ഡി.എ. കോളനി തിരുപ്പൂര്‍ കുമാരന്‍ സ്ട്രീറ്റിലെ വീട്ടിലെ മൂന്നാംനിലയിലെ മുറിയിലാണ് ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മാതാപിതാക്കള്‍ വിവാഹത്തിന് നിര്‍ബന്ധിച്ചതിനാലാണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്നും അന്വേഷിച്ചു വരുകയാണ് പോലീസ്.

എം.ബി.എ.ക്കാരിയായ തൂരിഗൈ ഫാഷന്‍ ഡിസൈനറും എഴുത്തുകാരിയുമാണ്.  തമിഴ് സിനിമകള്‍ക്ക് വസ്ത്രാലങ്കാരം നിര്‍വഹിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കായി ഡിജിറ്റല്‍ മാസികയും പുറത്തിറക്കുന്നുണ്ട്. ഇതിന്‍റെ  രണ്ടാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി മദ്രാസ് ഐ.ഐ.ടി.യില്‍ അവാര്‍ഡ് ദാനച്ചടങ്ങ് നടത്താനുള്ള ഒരുക്കത്തിലായിരുന്നു. 2001 മുതല്‍ തമിഴില്‍ അറിയപ്പെടുന്ന ഗാനരചയിതാവാണ് കബിലന്‍. കാര്‍ത്തിക് രാജ സംഗീതം നിര്‍വഹിച്ച ‘പിശാസ് 2’ എന്ന ചിത്രത്തിനാണ് ഒടുവില്‍ രചിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വ്യാജവിലാസം ഉപയോ​ഗിച്ച് സിവിൽ ഐഡി : കുവൈത്തിൽ പാസി ജീവനക്കാരനും ഇടനിലക്കാരനും അറസ്റ്റിൽ

0
കുവൈത്ത് സിറ്റി : പ്രവാസികളുടെ താമസവിലാസങ്ങളിൽ വ്യാപകമായി കൃത്രിമം കാണിച്ച് നിയമവിരുദ്ധമായി...

മഴ കുറഞ്ഞാൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. ഡാമുകളിൽ 21.25 ശതമാനം വെള്ളം...

നേരത്തെ മൂന്ന് ആനകള്‍ ; ഇപ്പോള്‍ ഗുരുവായൂരപ്പന് കാണിക്കയായി സ്വര്‍ണ്ണക്കിരീടം

0
ഗുരുവായൂര്‍ : മിഥുനമാസത്തിലെ മുപ്പട്ട് വ്യാഴാഴ്ചയായ ഇന്ന് ശ്രീഗുരുവായൂരപ്പന് വഴിപാടായി 25...

ഭിന്നശേഷിക്കാരിയായ 17 വയസുകാരിക്ക് റിഹാബിലിറ്റേഷൻ സെൻററിൽ ക്രൂര മർദ്ദനമെന്ന് പരാതി

0
ആലപ്പുഴ: ഭിന്നശേഷിക്കാരിയായ 17 വയസുകാരിക്ക് റിഹാബിലിറ്റേഷൻ സെൻററിൽ ക്രൂര മർദ്ദനമെന്ന് പരാതി....