അതിര്‍ത്തിയില്‍ സ്വര്‍ണക്കടത്തിന് ശ്രമം ; 21 സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ പിടികൂടി ബി എസ് എഫ്

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : അതിര്‍ത്തിയിലൂടെ കടത്താന്‍ ശ്രമിച്ച സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ ബിഎസ്‌എഫ് പിടികൂടി. 2,400 കിലോഗ്രാമില്‍ കൂടുതല്‍ ഭാരമുള്ള 21 സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് പിടികൂടിയത്. പ്ലാസ്റ്റിക് മരുന്ന് കുപ്പികളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസിനു സമീപമാണ് സംഭവം.

കഴിഞ്ഞ ദിവസം ആലിം സര്‍ദാര്‍ എന്ന പ്രദേശവാസിയെ സംശയാസ്പദമായ സാഹചര്യത്തില്‍ ജവാന്മാര്‍ തടഞ്ഞു. ഗേറ്റ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ബിഎസ്‌എഫ് ജവാന്മാരാണ് ഇയാളെ തടഞ്ഞത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് മരുന്ന് കുപ്പികളിലാക്കിയ രീതിയില്‍ സ്വര്‍ണ ബിസ്‌ക്കറ്റ് ഇയാളില്‍ നിന്നും കണ്ടെടുത്തത്. ഇതിനിടെ ആലിം ഓടി രക്ഷപ്പെട്ടു.

പിടിച്ചെടുത്ത സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ ബാഗ്ദയിലെ കസ്റ്റംസ് ഓഫീസിന് കൈമാറി. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ സൈന്യം അതീവ ജാഗ്രതയിലാണെന്ന് ബിഎസ്‌എഫിന്‍റെ 68-ാം ബറ്റാലിയന്‍ കമാന്‍ഡിംഗ് ഓഫീസര്‍ യോഗേന്ദ്ര അഗര്‍വാള്‍ സ്വര്‍ണം പിടിച്ചെടുത്തതിന് ശേഷം പറഞ്ഞു. മൂന്ന് ദിവസത്തിനിടെ കണ്ടെടുത്ത രണ്ടാമത്തെ സ്വര്‍ണമാണിത്. സെപ്റ്റംബര്‍ 7 ന് ഇതേ സ്ഥലത്ത് നിന്ന് ബിഎസ്‌എഫ് 2.216 കിലോഗ്രാം ഭാരമുള്ള സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ പിടിച്ചെടുത്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാക് സൈന്യത്തിനെതിരെ ആക്രമണത്തിന് പദ്ധതിയിട്ടു; പശ്ചിമബംഗാൾ സ്വദേശി ബെംഗളൂരുവിൽ പൊലീസിന്റെ പിടിയിൽ

0
ബെംഗളൂരു: പാകിസ്ഥാൻ സൈന്യത്തെ ആക്രമിക്കാൻ പദ്ധതിയിട്ട പാക് താലിബാൻ ബന്ധമുള്ള പശ്ചിമബംഗാൾ...

ഫോർട്ട് കൊച്ചിയിൽ ആംബുലൻസിൽ നിന്ന് രോഗി റോഡിലേക്ക് തെറിച്ചു വീണു

0
കൊച്ചി: ഫോർട്ട് കൊച്ചിയിൽ ആംബുലൻസിൽ നിന്ന് രോഗി റോഡിലേക്ക് തെറിച്ചു വീണു....

മലപ്പുറത്ത് കോൺഗ്രസ് എം എൽ എമാർക്കായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ നേതാക്കൾ തമ്മിലുള്ള വിഭാഗീയത...

0
കോഴിക്കോട്: മലപ്പുറത്ത് കോൺഗ്രസ് എം എൽ എമാർക്കായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ...

മഴ നൽകിയ അനുഗ്രഹം; പാട്ടത്തിനെടുത്ത ഖനിയിൽനിന്ന് 50 ലക്ഷം രൂപയുടെ വജ്രം കണ്ടെത്തി തൊഴിലാളികൾ

0
മധ്യപ്രദേശ്: മധ്യപ്രദേശിലെ പന്നയിൽ ഏഴ് ദിവസവേതന തൊഴിലാളികൾക്ക് കണ്ണ് തള്ളുന്ന ഭാഗ്യം....