നെടുമ്പാശേരി : യാത്രക്കിടെ വിമാനത്തിനുള്ളില്‍ വെച്ച് അബോധാവസ്ഥയിലായ യാത്രക്കാരി മരിച്ചു. മണിമല വേഴാമ്പത്തോളം മിനി എല്‍സ ആന്റണി(52) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ ദുബായില്‍ നിന്നുള്ള ഫ്‌ളൈ ദുബായ് വിമാനത്തിലാണ് ഇവര്‍ കൊച്ചിയിലെത്തിയത്.
യാത്രയ്‌ക്കിടെ ഇവര്‍അബോധാവസ്ഥയിലാവുകയായിരുന്നു. വിമാനം കൊച്ചിയില്‍ ഇറങ്ങിയപ്പോഴേക്കും മരിച്ചു. മിനിയോടൊപ്പം ഭര്‍ത്താവ് റോയിയും ഈ വിമാനത്തില്‍ ഉണ്ടായിരുന്നു. കൊച്ചുമുറിയില്‍ ആന്‍റണിയുടെ മകളാണ്. മാതാവ് : റോസമ്മ. സംസ്‌കാരം പിന്നീട്.





























