മുതിര്‍ന്ന പൗരന്മാര്‍ക്ക് ഡിജിറ്റല്‍ സാക്ഷരത ; സൗജന്യ പരിശീലന പദ്ധതിയ്ക്ക് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

എറണാകുളം: എറണാകുളം ജില്ലയെ കൂടുതല്‍ സ്മാര്‍ട്ടാക്കാന്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഡിജിറ്റല്‍ സാക്ഷരത നല്‍കുന്ന ജില്ലാ പഞ്ചായത്തിന്റെ നൈപുണ്യനഗരം പദ്ധതിക്ക് തുടക്കമായി. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഡിജിറ്റല്‍ സാക്ഷരത നല്‍കുന്ന സൗജന്യ പരിശീലന പദ്ധതിയാണ് നൈപുണ്യ നഗരം. വേഗതയുടെ മാറുന്ന ലോകത്ത് മുതിര്‍ന്നവരെയും ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ലോകത്ത് മുന്നില്‍ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഡിജിറ്റല്‍ ലോകത്തെ അറിവില്ലാഴ്മ അവരെ പിന്നോട്ടാക്കാതിരിക്കാനുള്ള ശ്രമത്തിലാണ് എറണാകുളം ജില്ലാ പഞ്ചായത്ത്.

വരാപ്പുഴ പഞ്ചായത്തിലെ 16 ദേവസ്വം വാര്‍ഡിലെ ക്രോസ് വയോജന അയല്‍ കൂട്ടത്തിലെ 77 വയസായ കുളമ്പുകണ്ടം വീട്ടിലെ മാണിക്യം മല്ലുവിനും കമ്പ്യൂട്ടര്‍ പഠിക്കണമെന്ന ആഗ്രഹം മുന്നോട്ട് വെച്ചത് തന്നെ ഇതിന്റെ തെളിവാണ്. സമൂഹത്തിന്റെ ഉയര്‍ച്ചയില്‍ മുതിര്‍ന്നവര്‍ക്കും പങ്ക് വേണമെന്ന അവരെ പിന്നില്‍ നിര്‍ത്തരുതെന്നും ജില്ലാ പഞ്ചായത്ത് പദ്ധതിയിലൂടെ വ്യക്തമാക്കുന്നു. സ്മാര്‍ട്ട് ഫോണുകള്‍, കമ്പ്യൂട്ടര്‍ എന്നിവ ഉപയോഗിക്കുന്നതിലെ അറിവില്ലായ്മ മൂലം ബുദ്ധിമുട്ടുന്ന വയോജനങ്ങള്‍ക്ക ആധുനിക വാര്‍ത്ത വിനിമയ സാങ്കേതിക വിദ്യകളില്‍ പ്രാവീണ്യം ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്ത് ആദ്യമായാണ് ജില്ലാ പഞ്ചായത്ത് വഴി പദ്ധതി നടപ്പിലാക്കുന്നത്.

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലന്‍സിനാണ് പദ്ധതിയുടെ ഏകോപന ചുമതല. ഐ.എച്ച്‌.ആര്‍.ഡിയുടെ എറണാകുളം റീജിയണല്‍ സെന്ററാണ് പരിശീലനം നല്‍കുന്നത്. 82 ഗ്രാമപഞ്ചായത്തുകളിലെയും 13 നഗരസഭകളിലെയും 50 വീതം വയോജനങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ അധിഷ്ഠിത ഉപകരണങ്ങളില്‍ പരിജ്ഞാനം നല്‍കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...